സിനിമാ ചിത്രീകരണം: ജയിലധികാരികളുടെ വീഴ്ചയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
text_fieldsതൃശൂര്‍: അതീവ സുരക്ഷയുള്ള ജയിലിലെ സിനിമാ ചിത്രീകരണത്തില്‍ വിയ്യൂര്‍ ജയില്‍ അധികാരികളെ കുറ്റപ്പെടുത്തി പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുന്ന ‘നവല്‍ എന്ന ജുവല്‍’ ചിത്രത്തിന് ജയിലിന്‍െറ ഉള്‍ഭാഗം ഷൂട്ടിങ്ങിന് അനുവദിച്ചതാണ് വിവാദമായത്.
ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ജയിലിന്‍െറ പുറംഭാഗത്ത് ചിത്രീകരണത്തിന് ജയില്‍ വകുപ്പ് അനുമതി നല്‍കിയെന്നും ഇതിനായി നാലുലക്ഷം കെട്ടിവെച്ചെന്നും രേഖയിലുണ്ട്. എന്നാല്‍ തീവ്രവാദ-രാജ്യദ്രോഹ കേസുകളില്‍ ഉള്‍പ്പെട്ട തടവുകാരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച അതീവ സുരക്ഷാ ജയിലിന്‍െറ ഉള്‍വശം പച്ച പെയിന്‍റ് അടിക്കുകയും ഇറാന്‍ ജയിലിന്‍െറ മാതൃകയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ജയില്‍ മേധാവിയുടെ അറിവും സമ്മതവുമില്ലാതെ ചിത്രീകരണം നടക്കില്ളെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ചിത്രീകരണമുണ്ടായതെന്നും മുന്‍ ജയില്‍ മേധാവി സ്ഥലം മാറിപ്പോയെന്നുമാണ് ജയില്‍ സൂപ്രണ്ടിന്‍െറ വിശദീകരണം. പുറത്ത് ചിത്രീകരണത്തിന് അനുമതി നല്‍കിയതും റിപ്പോര്‍ട്ടിലുണ്ട്.സിനിമാ സംഘാടകരുമായി സംസാരിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ജയില്‍വകുപ്പ് പരിശോധിക്കും. സംഭവത്തില്‍ ജയില്‍വകുപ്പ് സൂപ്രണ്ടില്‍നിന്ന് വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.