ജയസൂര്യയും പൃഥ്വിരാജും മികച്ച നടന്മാര്‍; പാര്‍വതി മികച്ച നടി
text_fieldsതിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറ 2015 ലെ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും പൃഥ്വിരാജും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. പാര്‍വതിയാണ് മികച്ച നടി. മികച്ച സിനിമയായി ‘എന്ന് നിന്‍െറ മൊയ്തീനും’ സംവിധായകനായി ജയരാജും (ഒറ്റാല്‍) തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഭദ്രന്‍ മാട്ടേലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
‘സു...സു...സുധി വാത്മീക’ത്തിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എന്ന് നിന്‍െറ മൊയ്തീന്‍, ഇവിടെ എന്നീ സിനിമകളിലെ അഭിനയമാണ് പൃഥ്വിരാജിനെ ജയസൂര്യക്കൊപ്പമത്തെിച്ചത്. എന്ന് നിന്‍െറ മൊയ്തീന്‍, ചാര്‍ളി എന്നീ സിനിമകളിലെ അഭിനയമാണ് പാര്‍വതിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
മികച്ച സ്വഭാവനടനുള്ള പുരസ്കാരം പ്രേംപ്രകാശും സുധീര്‍ കരമനയും പങ്കിട്ടു. ലെനയാണ് മികച്ച സ്വഭാവനടി. കുമരകം വാസുദേവനും മാസ്റ്റര്‍ അശാന്ത് ഷായും മികച്ച പുതുമുഖനടന്മാരായി. പാര്‍വതി രതീഷാണ് മികച്ച പുതുമുഖ നായിക. മറ്റു പുരസ്കാരങ്ങള്‍: തിരക്കഥ-ആര്‍. ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ളി). ഛായാഗ്രഹണം-ജോമോന്‍ ടി. ജോണ്‍(എന്ന് നിന്‍െറ മൊയ്തീന്‍, നീന, ചാര്‍ളി). സംഗീത സംവിധായകന്‍-രാജേഷ് മുരുകേശന്‍(പ്രേമം). ഗായകര്‍-മധുശ്രീ നാരായണ്‍, വിജയ് യേശുദാസ്. എഡിറ്റര്‍-അല്‍ഫോണ്‍സ് പുത്രന്‍ (പ്രേമം).
കലാസംവിധായകന്‍-ഗോകുല്‍ദാസ് (എന്ന് നിന്‍െറ മൊയ്തീന്‍). മേക്കപ്-രഞ്ജിത് അമ്പാടി(എന്ന് നിന്‍െറ മൊയ്തീന്‍). വസ്ത്രാലങ്കാരം-സമീറ സനീഷ്(ചാര്‍ളി, നീന).
നവാഗതസംവിധായകന്‍-ആര്‍.എസ്. വിമല്‍(എന്ന് നിന്‍െറ മൊയ്തീന്‍). മികച്ച നിര്‍മാതാവിനുള്ള ഹരി പോത്തന്‍ മെമ്മോറിയല്‍ അവാര്‍ഡിന് എന്ന് നിന്‍െറ മൊയ്തീനിന്‍െറ നിര്‍മാതാക്കളായ ബിനോയ് ശങ്ക്രാത്ത്, സുരേഷ് രാജ് എന്നിവര്‍ അര്‍ഹരായി. കാമറമാന്‍ അഴകപ്പന്‍, നടി ജലജ, ജയ പള്ളാശ്ശേരി, എല്‍. ഭൂമിനാഥന്‍, ദര്‍ശന്‍ രാമന്‍ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. ഏപ്രില്‍ 13ന് അങ്കമാലിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.