പുരസ്കാരപ്പട്ടികയിൽ നേട്ടം കൊയ്ത് മലയാളവും
text_fieldsകോഴിക്കോട്: സംസ്ഥാന ജൂറി പുരസ്കാരപ്പട്ടികയിൽ ഇടം പിടിക്കാത്ത മലയാള ചിത്രങ്ങൾ ദേശീയ ചലച്ചിത്ര പുരസ്കാരപ്പട്ടികയിൽ ഇടം നേടി. ഒമ്പത് പുരസ്കാരങ്ങളാണ് മലയാളം നേടിയത്. ബെൻ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടത്തിന് ഗൗരവ് മേനോനെ മികച്ച ബാല നടനായി തെരഞ്ഞെടുത്തത് അഭിമാനിക്കാവുന്ന നേട്ടമാണ്. സംസ്ഥാന പുരസ്കാരപ്പട്ടികയിൽ മികച്ച നടനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജയസൂര്യ പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല. എന്നാൽ സു.സു.സുധി വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യ പ്രത്യക പരാമർശം നേടിയത് മധുര പ്രതികാരമായി. മമ്മൂട്ടി ചിത്രം 'പത്തേമാരി' മികച്ച മലയാള ചിത്രമായി. എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിലെ 'കാത്തിരുന്ന് കാത്തിരുന്ന്' എന്ന ഗാനമൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികളും' സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി വി.കെ പ്രകാശിന്‍റെ നിർണായകവും ഇടം പിടിച്ചു.
ക്രിസ്റ്റോ ടോമിയുടെ 'കാമുകി'യാണ് മികച്ച ഹ്രസ്വ ചിത്രം. 'അരങ്ങിലെ നിത്യ വിസ്മയം' എന്ന ഡോക്യുമെന്‍ററിയിലെ വിവരണത്തിന് അലിയാരും പുരസ്കാരം നേടി
ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്‍റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യു മാത്തനും അടക്കം രണ്ട് മലയാളികളാണ് പുരസ്കാര സമിതിയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.