പുരസ്കാരം കുടിയേറ്റമലയാളികള്‍ക്ക് –സലിം അഹമ്മദ്
text_fieldsതിരുവനന്തപുരം: അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് വിദേശത്തേക്ക് കുടിയേറിയ ആദ്യകാല മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നെന്നും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘പത്തേമാരി’യുടെ സംവിധായകന്‍ സലിം അഹമ്മദ്. കേരളത്തില്‍ സിനിമ തഴയപ്പെട്ടതായി തോന്നുന്നില്ല. പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രമാണിത്. ഈ ചിത്രത്തിനുവേണ്ടി അഡ്വ. ആഷിഖ്, വി.പി. സുധീഷ് എന്നീ സുഹൃത്തുക്കളും ഒപ്പം നിന്നു. അവരാണ് പ്രവാസികളുടെ ജീവിതം ആസ്പദമാക്കി സിനിമ ചെയ്യമെന്ന ആശയം മുന്നോട്ടുവെച്ചത്. സലിം അഹമ്മദ് പറഞ്ഞു.
തഴഞ്ഞതിനുള്ള മറുപടി –വിനോദ് മങ്കര
തിരുവനന്തപുരം: ‘പ്രിയമാനസ’മെന്ന തന്‍െറ ചിത്രത്തെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കുള്ള മറുപടിയാണ് മികച്ച സംസ്കൃത സിനിമക്കുള്ള ദേശീയ പുരസ്കാരമെന്ന് സംവിധായകന്‍ വിനോദ് മങ്കര. ആറുവര്‍ഷം ഗവേഷണം നടത്തിയാണ് ഉണ്ണായിവാര്യരെക്കുറിച്ചുള്ള ഈ സിനിമ തയാറാക്കിയത്. കേരളം തഴഞ്ഞ മഹാകവിക്കുള്ള ചലച്ചിത്ര സ്മാരകമാണ് പ്രിയമാനസമെന്നും വിനോദ് മങ്കര പറഞ്ഞു.
വലിയ അംഗീകാരം –ഡോ. ബിജു
തിരുവനന്തപുരം: വലിയ ചിറകുള്ള പക്ഷികളിലൂടെ മൂന്നാംതവണ ദേശീയ പുരസ്കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ ആവിഷ്കാരത്തിലൂടെ എന്‍ഡോസള്‍ഫാന്‍ വിഷയം വീണ്ടും ലോകശ്രദ്ധക്ക് മുന്നിലത്തെിക്കാന്‍ കഴിഞ്ഞു. ദേശീയ പുരസ്കാരം വലിയ അംഗീകാരമായി കാണുന്നെന്നും ഡോ. ബിജു പറഞ്ഞു.
കലാലോകത്തിന് സമര്‍പ്പിക്കുന്നു–അലിയാര്‍
തിരുവനന്തപുരം: ദേശീയ പുരസ്കാരം വലിയ അംഗീകാരമായി കാണുന്നെന്ന് പ്രഫ. അലിയാര്‍. ആദ്യമായാണ് ദേശീയപുരസ്കാരം ലഭിക്കുന്നത്. വൈകിയാണെങ്കിലും ഈ പുരസ്കാരം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് ‘അരങ്ങിലെ നിത്യവിസ്മയം’.
ഡോക്യുമെന്‍ററി വിഭാഗത്തില്‍ ശബ്ദവിവരണത്തിന് ലഭിച്ച ഈ പുരസ്കാരം കലാലോകത്തിന് സമര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അമ്മക്ക് സമര്‍പ്പിക്കുന്നു–നീലന്‍
തിരുവനന്തപുരം: അംഗീകാരം അമ്മക്ക് സമര്‍പ്പിക്കുന്നെന്ന് ‘അമ്മ’ ഡോക്യുമെന്‍ററി സംവിധായകന്‍ നീലന്‍ പറഞ്ഞു. സ്വന്തം മാതാവിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിക്കാണ് മികച്ച സംവിധായകനുള്ള പ്രത്യേക പരാമര്‍ശം നീലന് ലഭിച്ചത്. അമ്മയുടെ കരുത്താണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ലഭിച്ച പരാമര്‍ശത്തിലൂടെ തനിക്ക് കിട്ടുന്ന അംഗീകാരം. അതില്‍ ഏറെ സന്തോഷവാനാണെന്നും നീലന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.