വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ നീക്കം അനുവദിക്കരുതെന്ന് ശ്രീനിവാസന്‍
text_fieldsകൊച്ചി: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സ്വതന്ത്ര പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നീക്കം തടയണമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അഡീഷനല്‍ ചീഫ് സെക്രട്ടറിതലം വരെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് പരാതി പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ട്. കണ്ണടച്ച് ഇരുട്ടാക്കാനാണ് ഇവരുടെ ശ്രമം. അധികാരബലവും സ്വാധീനവും നോക്കി ആര്‍ക്കും ഇളവ് അനുവദിക്കുന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ എക്സല്‍ കേരളയിലെ അംഗം കൂടിയായ ശ്രീനിവാസന്‍ പറഞ്ഞു.
പരാതികളില്‍ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. ക്രിമിനല്‍ നിയമം 154 പ്രകാരം വിവരം ലഭിച്ചാല്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസ് ഓഫിസര്‍ക്ക് ബാധ്യതയുണ്ട്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നീക്കം നിയമവിരുദ്ധ രാഷ്ട്രീയ -ഉദ്യോഗസ്ഥ സ്വാധീനം വിജിലന്‍സ് തലപ്പത്ത് കൊണ്ടുവരാനാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന താഴെതട്ട് മുതലുളള അഴിമതിക്ക് അറുതിവരണം. അതിനായി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന നിലപാട് മാറണം.
അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നീക്കങ്ങള്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ്. ഇത് വിജയം കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. മറിച്ച് ആവേശത്തിലൊതുങ്ങിയാല്‍ വിപരീതഫലമാകും ഉണ്ടാവുക. പുതുമയിലാണ് സിനിമയുടെ നിലനില്‍പ്. കേട്ടുപരിചയിച്ചതും കണ്ടുമടുത്തതുമായ കാര്യങ്ങളെ ഏകോപിപ്പിച്ച് സിനിമ എടുക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ളെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.