ശ്രീജിത്ത് രവി സംഭവം; കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsപാലക്കാട്: വിദ്യാര്‍ഥിനികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാലക്കാട് ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടാകും.
നടനെതിരായുള്ള അന്വേഷണത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സബ്കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന സകൂള്‍ പ്രിന്‍സിപ്പാലിന്‍റെ പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്താന്‍ സ്കൂളിലത്തെിയ സിവില്‍ പൊലീസ് ഓഫീസര്‍ തയാറായിരുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ആഗസ്ത് 27ന് നടന്ന സംഭവത്തിന്‍റെ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തുകയും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും സബ്കളക്ടറുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ളെന്നാരോപിച്ച് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സബ്കളക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെിയ യുവനടന്‍ കാറിന്‍റെ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവം അറിഞ്ഞയുടന്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഒറ്റപ്പാലം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വിഷയം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുകയും നടനെ അറസ്റ്റു ചെയ്യുകയും ചെയ്തത്. അറസ്റ്റിലായ ശ്രീജിത്ത് രവിക്ക് പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.