വിവാഹമോചന വാർത്ത ശരിയെന്ന് സൗന്ദര്യ രജനികാന്ത്
text_fieldsവിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്‍റെ ട്വിറ്റർ പോസ്റ്റ്. കുറേ കാലങ്ങളായി വിവാഹ മോചനത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകൾ സത്യമാണെന്ന് സൗന്ദര്യ ട്വീറ്റ് ചെയ്തു. ഒരു വര്‍ഷത്തിലേറെയായി താനും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും പിരിഞ്ഞു കഴിയുകയാണ്. വിവാഹ മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സൗന്ദര്യ പറയുന്നു.
2010ലാണ് വ്യവസായിയായ അശ്വിനും സൗന്ദര്യയും തമ്മിലുള്ള വിവാഹം നടന്നത്. ചെന്നൈയിലെ കുടുംബകോടതിയിലാണ് വിവാഹമോചനം തേടി സൗന്ദര്യയും അശ്വിനും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. ഗ്രാഫിക് ഡിസൈനറായി സിനിമയിലെത്തിയ സൗന്ദര്യ പിതാവ് രജനികാന്തിനെ നായകനാക്കി 'കൊച്ചടയാന്‍' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
News about my marriage is true. We have been separated for over a year & divorce talks are on. I request all to respect my family's privacy.
— soundarya rajnikanth (@soundaryaarajni) September 16, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.