ട്രോളുകൾ വേദനിപ്പിച്ചു -നാഗ ചൈതന്യ
text_fieldsപ്രേമത്തിന്‍റെ തെലുങ്ക് പതിപ്പായ 'മജ്നുവി'ന പരിഹസിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ട്രോളുകൾ തനിക്ക് വേദനയുണ്ടാക്കിയെന്ന് നടൻ നാഗചൈതന്യ. മലയാളത്തിൽ ഹിറ്റായ 'പ്രേമം' റീമേക്ക് ചെയ്യുമ്പോൾ തന്‍റെ മനസ്സിൽ കൃത്യമായൊരു ലക്ഷ്യം ഉണ്ടായിരുന്നെന്നും സ്ക്രീനില്‍ ആവിഷ്കരിച്ചത് യഥാർത്ഥ ജീവിതം തന്നെയാണെന്നും അദ്ദേഹം ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാള സിനിമയിലെ പോലെ അല്ല ശ്രുതി ഹാസന്‍ മലരിന്‍റെ വേഷം ചെയ്തിരിക്കുന്നത് എന്നും നാഗ പറയുന്നു. മറ്റ് രണ്ട് നായികമാരും തെലുങ്കില്‍ പുതുമുഖം ആയതിനാലാണ് താരമൂല്യമുള്ള ശ്രുതിയെ ഈ വേഷത്തിലേക്ക് പരിഗണിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നിൽ കണ്ടാണ് ചിത്രം ഒരുക്കിയതെന്നും അവർക്ക് ഇത് ഇഷ്ടമെന്ന് തന്നെയാണ് കരുതുന്നതെന്നും നാഗചൈതന്യ പറഞ്ഞു. ദസറയ്ക്കാണ് തെലുങ്ക് പ്രേമം റിലീസ് ചെയ്യുന്നത്.
ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന മജ്നുവില്‍ നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹസ്സനാണ് മലരായെത്തുന്നത്. അനുപമ പരമേശ്വരന്‍ തന്നെ മേരിയെ അവതരിപ്പിക്കും. സെലിനായി അമയര ദാസ്തുറും അഭിനയിക്കും. എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.