പാക് നടീനടന്മാര്‍ ഉടന്‍ ഇന്ത്യ വിടണം –നവനിര്‍മാണ്‍ സേന
text_fieldsമുബൈ: പാകിസ്താന്‍ നടീനടന്മാരോട് ഉടന്‍ ഇന്ത്യ വിടാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോടാണ് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്. പാക് നടീനടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് എം.എന്‍.എസ് നേതാവ് രാജ്താക്കറെയുടെ ഭാര്യ ശാലിനി താക്കറെ ആരോപിച്ചു.
ഫവാദിനും മഹിറക്കും രാജ്യം വിട്ടുപോകാനുള്ള അന്ത്യശാസനമാണിതെന്നും പോയില്ളെങ്കില്‍ അഭിനയം തടസ്സപ്പെടുത്തുമെന്നും ശാലിനി പറഞ്ഞു. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ‘എ ദില്‍ ഹായ് മുഷ്കില്‍’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഫവദ് സഹതാരമായും ‘റയീസ്’ എന്ന ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ മഹിറ പ്രധാനവേഷത്തിലും എത്തുന്നുണ്ട്.
ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് എം.എന്‍.എസിന്‍െറ നടപടി. എന്നാല്‍, മതിയായ രേഖകളുമായി ഇന്ത്യയിലത്തെുന്ന വിദേശികള്‍ ഭയപ്പെടേണ്ടതില്ളെന്നും സംരക്ഷണം നല്‍കുമെന്നും മുംബൈ പൊലീസ് കമീഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.