Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്ര പുരസ്കാരം:...

ചലച്ചിത്ര പുരസ്കാരം: ജയസൂര്യയും സൗബിനും മികച്ച നടന്മാർ; നിമിഷ നടി

text_fields
bookmark_border
state film award 2018
cancel

തിരുവനന്തപുരം: 2018ലെ സംസഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങ ളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

നിമിഷ സജയനാണ് മികച്ച നടി. ചോലയിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവ നടൻ.

സാവിത്രി ശ്രീരൻ, സരസ ബാലുശേരി എന്നിവര ാണ് മികച്ച സ്വഭാവ നടിമാർ. സുഡാനിയിലെ അഭിനയമാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മറ്റ് പുരസ്കാരങ്ങൾ:

  • മികച്ച നടൻ: സൗബിൻ ഷാഹിർ (സുഡ ാനി ഫ്രം നൈജീരിയ)
  • മികച്ച നടൻ: ജയസൂര്യ (ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി)
  • മികച്ച നടി: നിമിഷ സജയൻ (ചോല, ഒരു കുപ്രസ ിദ്ധ പയ്യൻ)
  • മികച്ച ചിത്രം: കാന്തൻ ദ ലവർ ഒാഫ് ദ കളർ (സി. ഷെരീഫ്)
  • മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (ശ്യാ മപ്രസാദ്)
  • മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ (സകരിയ്യ)
  • മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ഒരു ഞായറാ ഴ്ച)
  • മികച്ച നവാഗത സംവിധായകൻ: സകരിയ്യ (സുഡാനി ഫ്രം നൈജീരിയ)
  • തിരക്കഥാകൃത്ത്: സകരിയ്യ, മുഹ്സിൻ പെരാരി (സുഡാന ി ഫ്രം നൈജീരിയ)
  • മികച്ച സ്വഭാവ നടൻ: ജോജു ജോർജ് (ജോസഫ്)
  • മികച്ച സ്വഭാവ നടിമാർ: സാവിത്രി ശ്രീരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച ഗായകൻ: വിജയ് യേശുദാസ് (പൂമുത്തോളെ... -ജോസഫ്)
  • മികച്ച ഗായിക: ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ -ആമി)
  • മികച്ച ഗാനരചയിതാവ്: എം.കെ. ഹരിനാരായണൻ (തീവണ്ടി, ജോസഫ്)
  • മികച്ച ചിത്ര സംയോജകൻ: അരവിന്ദ് മന്മഥൻ (ഒരു ഞായറാഴ്ച)
  • മികച്ച ഛായാഗ്രാഹകന്‍: കെയു മോഹനന്‍ (കാര്‍ബണ്‍)
  • മികച്ച സംഗീത സംവിധായകൻ: വിശാൽ ഭരദ്വാജ് (കാർബൺ)
  • മികച്ച പശ്ചാത്തല സംഗീതം: ബിജിബാൽ (ആമി)
  • നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത്
  • മികച്ച ബാല നടൻ: മാസ്റ്റർ റിഥു (അപ്പുവിന്‍റെ സത്യാന്വേഷണം)
  • മികച്ച ബാല നടി: അബനി ആദി (പന്ത്)
  • മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ അകലെ ദൂരെ
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ): ഷമ്മി തിലകൻ (ഒടിയൻ -പ്രകാശ് രാജ്)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത): സ്നേഹ (ലില്ലി)
  • മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)
  • മികച്ച ശബ്ദ മിശ്രണം: ഷിനോയ് ജോസഫ് (കാർബൺ)
  • മികച്ച ശബ്ദ ഡിസൈൻ: ജയദേവൻ സി. (കാർബൺ)
  • മികച്ച സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ
  • മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികൾ
  • മികച്ച ചലച്ചിത്ര ലേഖനം: വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിൽ (ബ്ലെയ്സ് ജോണി-'മാധ്യമം' ആഴ്ചപതിപ്പിൽ വന്ന ലേഖനം)
  • മികച്ച കലാ സംവിധായകൻ: വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
  • മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാരസംഭവം)
  • മികച്ച മേക്കപ്പ് മാൻ: റോണക് സേവ്യർ (ഞാൻ മേരിക്കുട്ടി)
  • മികച്ച നൃത്ത സംവിധായകൻ: സി. പ്രസന്ന സുജിത്ത് (അരവിന്ദന്‍റെ അതിഥികൾ)
  • മികച്ച ലബോറട്ടി/കളറിസ്റ്റ്: പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)

​പ്രത്യേക ജൂറി പരാമർശം

  • ഛായാഗ്രാഹണം: മധു അമ്പാട്ട് (പനി, ആന്‍റ് ദ് ഒാസ്കാർ ഗോസ് ടു)
  • സംവിധാനം: സനൽകുമാർ ശശിധരൻ (ചോല)
  • സംവിധാനം: സന്തോഷ് മണ്ടൂർ (പനി)
  • സൗണ്ട് ഡിസൈൻ: സനൽകുമാർ ശശിധരൻ (ചോല)
  • അഭിനയം: കെ.പി.എ.സി. ലീല (രൗദ്രം)

പ്രമുഖ സംവിധായകൻ കുമാർ സാഹ്നി ചെയർമാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായർ, മോഹൻദാസ് എന്നിവർ അംഗങ്ങളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin ShahirActor Jayasuryamovie newsNimisha SajayanKerala state Film Award 2018
News Summary - 2018 Kerala state Film Award: Jayasurya and Soubin best actors, nimisha sajayan actress -Movie News
Next Story