വിവരമറിഞ്ഞു, പരീക്ഷക്ക് മുമ്പ്
text_fieldsകണ്ണൂർ: പരീക്ഷാഹാളിലേക്ക് കാലെടുത്തുവെക്കുേമ്പാഴാണ് അഭിനന്ദ് എന്ന പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസിലെ 10ാം ക്ലാസുകാരൻ തനിക്ക് സംസ്ഥാന സർക്കാറിെൻറ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചെന്ന് അറിഞ്ഞത്. സന്തോഷത്തോടെ അഭിനന്ദ് പരീക്ഷ എഴുതി, പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ താരത്തെ കാണാൻ സ്കൂൾ മുഴുവൻ ഒഴുകിയെത്തി. അവാർഡ് വിവരമറിഞ്ഞ് സ്കൂളിലെത്തിയ സംവിധായകൻ ദീപേഷിനും കൂട്ടുകാർക്കുമൊപ്പം ആഘോഷമായിരുന്നു പിന്നീട്.
അന്ധനായ ബാലനും അവെൻറ കാഴ്ചയുള്ള സുഹൃത്തും തമ്മിലുള്ള ബന്ധമാണ് ‘സ്വനം’ സിനിമയുടെ ഇതിവൃത്തം. ഇതിൽ അന്ധനായ കണ്ണനെന്ന ബാലനായാണ് അഭിനന്ദ് വേഷമിട്ടത്. പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസിലെ അധ്യാപിക സി.കെ. പ്രീതയുടെയും കുറ്റ്യാട്ടൂർ എൽ.പി സ്കൂളിലെ അധ്യാപകൻ എ. വിനോദിെൻറയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.