സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരം -ആമിര്‍ഖാൻ VIDEO
text_fieldsബംഗളൂരു: പുതുവത്സര ആഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ട്. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ അക്രമം നടത്തുന്നവര്‍ക്ക് നിയമത്തില്‍ പേടിയുണ്ടാകൂവെന്നും ആമിര്‍ വ്യക്തമാക്കി.
നിയമം ശക്തമാവുകയും കോടതി കൂടുതല്‍ വേഗതയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാവും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതള്‍ ഗൗരവത്തോടെ കാണണമെന്നും ആമിര്‍ഖാന്‍ ആവശ്യപ്പെട്ടു.
#WATCH Aamir Khan reacts to women's molestation on New Years in Bengaluru, says speedy trials of such cases important to instil fear of law pic.twitter.com/GzfG190ECB
— ANI (@ANI_news) January 3, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.