മെക്കാനിക്കിനെ ഭീക്ഷണിെപ്പടുത്തി; നടൻ ആദിത്യ പഞ്ചോളിക്കെതിരെ കേസ്
text_fieldsമുംബൈ: കാർ മെക്കാനിക്കിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബോളിവുഡ് താരം ആദിത്യ പഞ്ച ോളിക്കെതിരെ കേസ്. കാർ സർവീസ് ചെയ്തതിെൻറ ബിൽ തുകയുമായി ബന്ധപ്പെട്ട് തർക്കത്തിൽ ആദിത്യ പഞ്ചോളി മെക്കാന ിക്കായ മോസിൻ കാദർ രാജ്പ്കറിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു. മോസിെൻറ പരാതിയിൽ വെർസോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പഞ്ചോളിയുടെ ആഡംബര കാറിൽ അറ്റകുറ്റപണികൾ നടത്തിയതിന് 2.82 ലക്ഷം രൂപയുടെ ബിൽ നൽകിയിരുന്നു. എന്നാൽ പണമടക്കാൻ ആദിത്യ പഞ്ചോളി തയാറായില്ല. മെക്കാനിക് ഇൗ ആവശ്യത്തിന് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദിത്യ ഇയാളെ അസഭ്യം പറയുകയും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
നേരത്തെ അയല്‍വാസിയെ കൈയേറ്റം ചെയ്ത കേസില്‍ ആദിത്യ പഞ്ചോളിയെ ഒരുവര്‍ഷം തടവിന് വിധിച്ചിരുന്നു. പിന്നീട് പിഴ തുക കെട്ടിവെച്ച് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.