നടൻ ധനുഷിന്‍റെ കാരവനായി വൈദ്യുതി മോഷണം; 15,731 രൂപ പിഴ VIDEO
text_fieldsകുമളി: തമിഴ് സിനിമ മേഖലക്ക് നാണക്കേടായി സൂപ്പർ താരത്തിെൻറ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവം. സൂപ്പർ സ്റ്റാർ രജനികാന്തിെൻറ മരുമകൻ ധനുഷും കുടുംബവും വിശ്രമത്തിനായി ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന കാരവനിലേക്കാണ് തെരുവുവിളക്കിനുള്ള ലൈനിൽനിന്ന് അനധികകൃതമായി വൈദ്യുതി ഉപയോഗിച്ചത്.
തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാൾ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയതായിരുന്നു നടൻ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിെൻറ മകളും ധനുഷിെൻറ ഭാര്യയുമായ െഎശ്വര്യ, ധനുഷിെൻറ മാതാപിതാക്കൾ എന്നിവരും എത്തിയിരുന്നു.
ക്ഷേത്രദർശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.
ഇതിനുശേഷം ധനുഷ് കാറിൽ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ രാജേഷും സംഘവും കാരവൻ പിടിച്ചെടുത്തത്. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽനിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകൾ അധികൃതർ കണ്ടെത്തി. ഡ്രൈവർ വീരപ്പെൻറ പക്കൽനിന്ന് 15,731 രൂപ അധികൃതർ പിഴയായി ഇൗടാക്കി.
ക്ഷേത്രദർശനത്തിനൊപ്പം നിരവധി പാവങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയാണ് ധനുഷും കുടുംബവും മടങ്ങിയത്. ഇതിനിെടയുണ്ടായ വൈദ്യുതി മോഷണം താരത്തിനും കുടുംബത്തിനും വലിയ നാണക്കേടായി.
Video Courtesy: Polimer News
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.