ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റ്
text_fieldsകൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (ഫ്യുയോക്) പ്രസിഡൻറായി നടൻ ദിലീപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തിൽ ബുധനാഴ്ച കൊച്ചിയിൽ ചേർന്ന യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡൻറാക്കാൻ തീരുമാനിച്ചത്.
ജൂലൈ പത്തിന് അറസ്റ്റിലായതിനെത്തുടർന്ന് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ദിലീപിനെ പുറത്താക്കുകയും വൈസ് പ്രസിഡൻറായ ആൻറണി പെരുമ്പാവൂരിന് ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാൽ, ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തിൽ ദിലീപ് പ്രസിഡൻറാകുന്നതിൽ തെറ്റില്ലെന്നും ഭാവികാര്യങ്ങൾ കോടതി വിധി വരുന്നമുറക്ക് തീരുമാനിക്കുമെന്നും യോഗശേഷം ആൻറണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു.
നിർമാതാക്കളെയും തിയറ്റർ ഉടമകളെയും ഉൾപ്പെടുത്തി ദിലീപിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘടന ജൂൺ 29നാണ് നിലവിൽ വന്നത്. തിയറ്റർ വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ആരംഭിച്ച സമരത്തെത്തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ രൂപവത്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.