ദിലീപ്, നമ്പർ 523
text_fieldsകൊച്ചി/ആലുവ: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ആലുവ സബ്ജയിലിലടച്ചു. അങ്കമാലി മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൂട്ടമാനഭംഗം, ഗൂഢാലോചന ഉൾപ്പെടെ 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഒമ്പത് കുറ്റങ്ങൾ ചുമത്തി. ശിക്ഷ നിയമത്തിലെ 120 ബി വകുപ്പാണ് നടൻ ദിലീപിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാൽ കുറ്റം തെളിഞ്ഞാൽ ഒന്നാം പ്രതി പൾസർ സുനി ചെയ്ത എല്ലാ കുറ്റങ്ങൾക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കണം.
ദിലീപിെൻറ ജാമ്യാപേക്ഷയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയും കോടതി ബുധനാഴ്ച പരിഗണിക്കും. 11ാം പ്രതിയായ ദിലീപിനെതിരെ അധിക കുറ്റപത്രം സമർപ്പിക്കുേമ്പാൾ രണ്ടാം പ്രതിയാകുമെന്നാണ് വിവരം. പൾസർ സുനിയാണ് ഒന്നാം പ്രതി.
ജനപ്രിയനായകെൻറ ജയിൽപ്രവേശനം താരപ്പകിട്ടില്ലാതെയായിരുന്നു. സ്വന്തം വീട്ടിൽനിന്ന് അകലെയല്ലാത്ത ആലുവ സബ് ജയിലിൽ 523ാം നമ്പർ തടവുകാരനായി അഞ്ച് പ്രതികൾക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായശേഷം രാത്രി മുഴുവൻ ദിലീപ് ആലുവ പൊലീസ് ക്ലബിലായിരുന്നു. കസേരയിൽ കണ്ണടച്ചിരുന്ന് നേരം വെളുപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏേഴാടെ ആലുവ സബ് ജയിലിൽ എത്തിച്ചു.
ജയിലിലേക്ക് പോകുേമ്പാൾ അനുജൻ അനൂപിനെ കെട്ടിപ്പിടിച്ച് ദിലീപ് വിതുമ്പി. പുറത്ത് ജനക്കൂട്ടം കൂക്കിവിളിയുമായി കാത്തുനിന്നിരുന്നു. 523ാം നമ്പർ തടവുകാരനായി അഞ്ച് പേർക്കൊപ്പമാണ് ദിലീപിെൻറ ജയിൽ വാസം. പിടിച്ചുപറി, മോഷണ ക്കേസുകളിലെ പ്രതികളാണ് സഹതടവുകാർ. ജയിലിൽ ഉപ്പുമാവും പഴവും ഉച്ചക്ക് പച്ചക്കറി കൂട്ടിയുള്ള ഉൗണുമാണ് ദിലീപ് കഴിച്ചത്. ഉച്ചവരെ സന്ദർശകർ ഉണ്ടായിരുന്നില്ല. സെല്ലിലെ മറ്റുള്ളവരോടും സംസാരിച്ചില്ല. നടിയെ ആക്രമിച്ച കേസിൽ നാലുപേർ കൂടി ഇതേ ജയിലിലുണ്ട്. ഇവരെല്ലാം പല സെല്ലുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.