ദിലീപ് സർക്കാർ ഭൂമി കൈയേറിയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്ട്ട്
text_fieldsആലങ്ങാട്: നടൻ ദിലീപ് കുന്നുകര പഞ്ചായത്തിൽ പുഴ പുറമ്പോക്ക് ൈകയേറിയെന്ന ആരോപണത്തിൽ പറവൂർ തഹസിൽദാറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രാഥമിക അന്വേഷണം നടക്കും. ഇതിെൻറ ഭാഗമായി രാവിലെ ഭൂമി അളന്നു തിട്ടപ്പെടുത്തും. ഇക്കാര്യത്തിൽ പറവൂർ തഹസിൽദാർ കരുമാല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്. ദിലീപിെൻറ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ (മഞ്ജു ഗോപാലകൃഷ്ണൻ) എന്നപേരിൽ നാല് സർവേ നമ്പറുകളിലായി കരുമാല്ലൂർ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം രണ്ടേക്കർ ഭൂമിയാണുള്ളത്. കരുമാല്ലൂർ വില്ലേജ് അതിർത്തിയിലുള്ള ഭൂമിയുടെ ഒരു അതിര് പുഴയാണ്. മുപ്പത് സെേൻറാളം പുഴ പുറമ്പോക്കു കൈയേറിയെന്നാണ് ആരോപണം.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്. ജി.ഡി. ഷിജു കൈയേറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി കരുമാല്ലൂർ വില്ലേജ് ഓഫിസർ തഹസിൽദാർക്ക് റിപ്പോർട്ടും നൽകി. കൈയേറ്റമുണ്ടോ എന്നറിയാൻ താലൂക്ക് സർവെയറുടെ സേവനം ലഭ്യമാക്കണമെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നാണ് പ്രാഥമിക അന്വേഷണവും സ്ഥലം അളന്നു തിട്ടപ്പെടുത്തലും നടത്താനുള്ള തഹസിൽദാറുടെ ഉത്തരവ്.
കൈയേറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നും കൈയേറിയ ഭൂമി മിച്ച ഭൂമിയായി കണക്കാക്കി സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ പെടുത്തണമെന്നും ആവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണത്തോട് അനുബന്ധിച്ച് പ്രസ്തുത ഭൂമിയോട് ചേർന്ന് പുഴയരികിൽ 200 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തി കെട്ടിയതായി പരാതിയിൽ പറയുന്നു.
സംരക്ഷണ ഭിത്തിക്ക് മുകളിലായി സ്വകാര്യ വ്യക്തി ആഡംബര മതിലും നിർമിച്ചു. പുഴയോടു ചേർന്നു കുളിക്കടവും നിർമിച്ചിട്ടുണ്ട്. പാലം നിർമാണത്തിന്റെ മറവിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരും അന്നത്തെ ഭരണ രാഷ്ട്രീയ നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചന വെളിച്ചത്തു കൊണ്ടു വരണമെന്നും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിരുന്നു. കൈയേറ്റങ്ങൾ കണ്ടെത്തിയ സ്ഥല ഉടമകൾക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.