ദിലീപ് ഒന്നാം പ്രതി; കുറ്റപത്രം ഉടൻ
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും. വ്യാഴാഴ്ച രാത്രി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന അന്വേഷണസംഘത്തിെൻറ നിർണായക യോഗത്തിലാണ് ഇൗ തീരുമാനം. ദിലീപിനെതിരായ തെളിവുകള്‍ യോഗം വിലയിരുത്തി. കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമവശങ്ങൾ ആരായും.
കുറ്റപത്രം തയാറായെന്നും ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു. അങ്കമാലി മജിസ്േട്രറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയ പൾസർ സുനി എന്ന സുനിൽകുമാർ രണ്ടാം പ്രതിയാകും. നിലവിൽ ഇയാൾ ഒന്നാംപ്രതിയും ദിലീപ് 11ാം പ്രതിയുമാണ്. കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാേലാചന എന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്.
കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, പ്രതിയെ സഹായിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽവെക്കൽ എന്നിവയും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ദിലീപിൽ ചുമത്തും. കൃത്യം നടത്താൻ ദിലീപ് േനരിട്ട് മേൽനോട്ടം വഹിെച്ചന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ മറ്റ് പ്രതികൾക്ക് നടിയോട് മുൻവൈരാഗ്യമുണ്ടെന്ന് കണ്ടെത്താനായില്ല. വൈരാഗ്യമുണ്ടായിരുന്നത് ദിലീപിനാണ്. സുനിൽകുമാർ ദിലീപിെൻറ നിർദേശങ്ങൾ അനുസരിക്കുക മാത്രമായിരുെന്നന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
11 പ്രതികെള ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ഇരുപതിലേറെ തെളിവുകളുണ്ടെന്നാണ് സൂചന. മജിസ്േട്രറ്റിന് മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരടക്കം നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും. രഹസ്യമൊഴികൾ, കുറ്റസമ്മതമൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ കുറ്റപത്രത്തിനൊപ്പം പ്രത്യേക പട്ടികയായി സമർപ്പിക്കും. ആലുവ പൊലീസ് ക്ലബിൽ യോഗം ചേരാനാണ് നേരേത്ത തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗസ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.