നിരപരാധിത്വം തെളിയിക്കും –ദിലീപ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കുകയായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ്. ചൊവ്വാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പുറത്തിറക്കിയപ്പോഴാണ് ദിലീപ് മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. മജിസ്ട്രേറ്റിെൻറ വസതിയിലേക്ക് കയറുേമ്പാൾ ചുറ്റും കൂടിയ മാധ്യമപ്രവർത്തകരോട് ‘എല്ലാം കഴിയെട്ട’ എന്ന് മാത്രമാണ് ദിലീപ് പറഞ്ഞത്. തെറ്റ് ചെയ്യാത്തതിനാൽ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും ദിലീപ് പറഞ്ഞു. സഹോദരൻ അനൂപും മജിസ്ട്രേറ്റിെൻറ വസതിയിൽ എത്തിയിരുന്നു.
ആലുവ പൊലീസ് ക്ലബിൽനിന്ന് ചൊവ്വാഴ്ച രാവിലെ 6.37നാണ് ദിലീപിനെ പൊലീസ് വാനിൽ അങ്കമാലി വേങ്ങൂരിലെ മജിസ്ട്രേറ്റിെൻറ വസതിയിൽ എത്തിച്ചത്.
തന്നെ ജയിലിലേക്ക് അയക്കരുതെന്നും സ്ഥാപനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നും ദിലീപ് കോടതിയോട് അഭ്യർഥിച്ചു. മജിസ്ട്രേറ്റിെൻറ വസതിയിൽനിന്ന് രാവിലെ ഏഴോടെ ആലുവ സബ് ജയിലിൽ എത്തിച്ച ദിലീപിനെ സുരക്ഷാകാരണങ്ങളാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വൈകാതെ ജയിലിൽ പ്രവേശിപ്പിച്ചു. ഇതിനുള്ള തയാറെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. മജിസ്ട്രേറ്റിെൻറ വസതിക്ക് സമീപവും ആലുവ സബ്ജയിൽ പരിസരത്തും കൂക്കിവിളികളോടെയാണ് ജനക്കൂട്ടം ദിലീപിനെ എതിരേറ്റത്.
മാധ്യമപ്രവർത്തകരെ മാത്രമേ ജയിൽപരിസരത്തേക്ക് കടത്തിവിട്ടുള്ളൂ. പ്രത്യേക സെൽ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെെട്ടങ്കിലും ജയിൽ അധികൃതർ അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.