ഡി-സിനിമാസ് പൂട്ടിക്കാൻ ചെന്ന ഉദ്യോഗസ്ഥരെ ജീവനക്കാർ ചെറുത്തു
text_fieldsചാലക്കുടി: നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ച ദിലീപിെൻറ ഡി- സിനിമാസ് പൂട്ടിക്കാൻ ചെന്ന നഗരസഭ ഉദ്യോഗസ്ഥരെയും അവരെ പിന്തുടർന്ന മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാർ ൈകേയറ്റം ചെയ്തു. വ്യാഴാഴ്ച േചർന്ന ചാലക്കുടി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗമാണ് ഡി- സിനിമാസിന് പ്രവർത്തനാനുമതി നിഷേധിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് ആറോടെ തിയറ്റർ പൂട്ടിക്കാൻ ചെന്ന നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ 40ഒാളം വരുന്ന തിയറ്റര്‍ ജീവനക്കാര്‍ ചെറുത്തു. ആദ്യം അടച്ചുപൂട്ടുന്നതിനെതിരെ തടസ്സവാദം ഉയർത്തിയതോടെ സംഘർഷമായി. പിന്നീട് ഇന്നത്തെ ഷോ കഴിഞ്ഞിട്ട് മാത്രമെ തിയറ്റര്‍ അടക്കാന്‍ പറ്റൂ എന്നായി.
അന്തരീക്ഷം വഷളായതോടെ ചാലക്കുടി സി.ഐ. ഷാജുവിെൻറയും എസ്.ഐ. ജയേഷ് ബാലെൻറയും നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. പൊലീസ് അകമ്പടിയോടെ നഗരസഭ ഹെല്‍ത്ത് വിഭാഗം സൂപ്രണ്ടിെൻറ നേതൃത്വത്തിലുള്ള സംഘം ഉത്തരവുമായി മുകളിലെ ഓഫിസിലേക്ക് പോയി. ഇവരെ പിന്തുടരാന് ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ തിയറ്ററിലെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ഈ സമയം ദിലീപിെൻറ സഹോദരന് അനൂപ് തിയറ്ററിെൻറ ഓഫിസിലുണ്ടായിരുന്നു.
ഇതിനിെട ഉദ്യോഗസ്ഥര്‍ അറിയിച്ചത് പ്രകാരം വൈസ് ചെയര്മാന് വില്സന് പാണാട്ടുപറമ്പെൻറ നേതൃത്വത്തില്‍ നഗരസഭ അംഗങ്ങള്‍ തിയറ്ററിലെത്തി. അവരുമായുള്ള ചർച്ചയിൽ വെള്ളിയാഴ്ചയായതിനാല്‍ പുതിയ റിലീസ് സിനിമ ആയതിനാൽ പ്രേക്ഷകര്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇന്ന് രണ്ട് ഷോ കളിച്ചേ തീരുവെന്നും അവര്‍ നിലപാട് എടുത്തു. നഗരസഭാംഗങ്ങൾ കർശന നിലപാട് എടുത്തതോടെ ഷോ കഴിഞ്ഞ് രാത്രി ഒരു മണിയോടെ തിയറ്റര്‍ തങ്ങള്‍ തന്നെ പൂട്ടാമെന്ന് ദിലീപിെൻറ സഹോദരന് അനൂപ് ഉറപ്പ് കൊടുത്തു. തുടര്‍ന്ന് നഗരസഭയിലെ ഉദ്യോഗസ്ഥരും മറ്റും മടങ്ങി. രണ്ടു മണിക്കൂറോളം തര്‍ക്കം നീണ്ടു. ഇത്രയും നേരം തിയറ്ററിെൻറ പ്രധാന കവാടം അടച്ചിട്ടിരുന്നു. ഗേറ്റ് തുറന്നതോടെ സിനിമ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ തിയറ്ററിനകത്തേക്ക് ഇരമ്പിക്കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.