നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
text_fieldsമുംബൈ: ചെറുകണ്ണനക്കങ്ങളിലൂടെ വലിയ ഭാവപ്പകർച്ച വരുത്തി ലോക സിനിമയോളം വളർന്ന ന ടൻ ഇർഫാൻ ഖാൻ(53) അന്തരിച്ചു. രണ്ടു വർഷമായി വൻകുടലിൽ കാൻസർ ബാധിച്ച് ചികിത്സയിലായി രുന്ന ഇർഫാനെ അണുബാധയെ തുടർന്ന് കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ ുധനാഴ്ചയാണ് മരിച്ചത്.
നവാബ് കുടുംബത്തിലെ കണ്ണിയും കവിയുമായ അമ്മ സയീദ ബീഗം ഖാൻ മരിച്ച് നാലു ദിവസം തികയുേമ്പാഴാണ് ഇർഫാെൻറ മരണം. അമ്മയുടെ അന്തിമ ചടങ്ങ് വിഡിയോയിലാണ് അദ്ദേഹം കണ്ടത്. ബുധനാഴ്ച വൈകീട്ട് മൂേന്നാടെ വർസോവ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. യാസീൻ അലി ഖാെൻറയും സയീദ ബീഗം ഖാെൻറയും മകനായി 1966 ജനുവരി ഏഴിന് ജയ്പുരിൽ ജനനം. മീര നയ്യാരുടെ ‘സലാം ബോംബെ’യാണ് (1988) ആദ്യ സിനിമ. പിന്നീട് ‘ഹാസിൽ’ എന്ന ചിത്രത്തിൽ വില്ലനായും ‘ലൈഫ് ഇൻ മെട്രോ’യിൽ സഹനടനായും മികവ് തെളിയിച്ചു. ‘പാൻ സിങ് തൊമറി’ലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ്.
ഒാസ്കറിൽ മുത്തമിട്ട ‘സ്ലംഡോഗ് മില്യണയർ’, ‘ലൈഫ് ഒാഫ് പൈ’ എന്നിവയിലും ശ്രദ്ധേയ വേഷങ്ങൾ. 2011ൽ പത്മശ്രീ. അംഗ്രേസി മീഡിയമാണ് അവസാന ചിത്രം. ദ നേം സേക്, ദ ഡാർജലീങ് ലിമിറ്റഡ്, ജുറാസിക് വേൾഡ് എന്നിവയാണ് മറ്റ് ഹോളിവുഡ് ചിത്രങ്ങൾ. സ്കൂൾ ഒാഫ് ഡ്രാമയിലെ സഹപാഠിയും എഴുത്തുകാരിയുമായ സുതാപ സിക്ദറാണ് ഭാര്യ. ബബിൽ ഖാൻ, അയാൻ ഖാൻ എന്നിവർ മക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു.
2003 ൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത 'റോഡ് ടു ലഡാക്' എന്ന ഹ്രസ്വചിത്രമാണ് ഇർഫാന് കരിയറിൽ ബ്രേക്ക് നൽകിയത്. 2005 ൽ 'രോഗ്' എന്ന ചിത്രത്തിലാണ് അദ്ദേഹം പൂർണവേഷം കൈകാര്യം ചെയ്തത്. 2007 ൽ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.
ലൈഫ് ഒാഫ് പൈ, ദ ലഞ്ച് ബോക്സ്, ജുറാസിക് വേൾഡ്, സ്ലംഡോഗ് മില്ല്യനയർ, കാർവാൻ, ജപാൻ സിങ് തോമർ, ഖരീബ് ഖരീബ് സിംഗ്ലേ, രോഗ്, ഹൈദർ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.