Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 2:54 AM IST Updated On
date_range 10 Aug 2017 5:05 PM ISTനടൻ ജയസൂര്യയുടെ കൈയേറ്റം: റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
text_fieldsbookmark_border
മൂവാറ്റുപുഴ: സിനിമനടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട്ജെട്ടിയും നിർമിച്ചത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം വിജിലൻസ് യൂനിറ്റിനോട് ആവശ്യപ്പെട്ടു.
നേരത്തേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കേസിലെ ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹരജി ഫയൽ ചെയ്തത്. അടുത്തമാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story