ബൈജു കൊട്ടാരക്കരക്കെതിരെ നടൻ മഹേഷിന്റെ അപകീർത്തിക്കേസ്
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിന് അനുകൂലമായി ചാനൽ ചർച്ചകളിൽ പ്രതികരിച്ചതിന് നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിെച്ചന്നാരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ നടൻ മഹേഷ് അപകീർത്തിക്കേസ് ഫയൽ ചെയ്തു. പീപിൾ ഡിബേറ്റ് ഗ്രൂപ് എന്ന വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ അപകീർത്തി ഉണ്ടാകുന്ന പ്രസ്താവനകളും ദിലീപിെൻറ പിണിയാളായി പ്രവർത്തിക്കുെന്നന്ന പ്രചാരണവും നടത്തി മാനഹാനിക്കിടവരുത്തിയെന്ന് ആരോപിച്ചാണ് മഹേഷ് കോടതിയെ സമീപിച്ചത്.
ഹരജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. തനിക്ക് കോടതിയോട് പറയാനുള്ളത് വളരെ രഹസ്യമായ കാര്യങ്ങളാണെന്ന് മഹേഷ് പറഞ്ഞതിനെ തുടർന്ന് രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് പൂർത്തിയാക്കിയ കോടതി കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഏപ്രിൽ 17ന് ഹാജരാകാൻ നിർദേശിച്ചു. എന്നാൽ, ഇൗ കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുപ്പ് ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം എടുത്തതിനെ തുടർന്ന് മറ്റ് കേസുകൾക്കായി കോടതി മുറിയുടെ പുറത്തു മണിക്കൂറുകളോളം കാത്തുനിന്നവർ കോടതി പരിസരത്ത് കോലാഹലം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.