'ആമി'ക്കൊപ്പം മഞ്ജു
text_fieldsതിരൂര്‍: നീര്‍മാതളച്ചോട്ടില്‍നിന്ന് ഗുല്‍മോഹര്‍ മരത്തണല്‍ വരെയുള്ള കമല സുറയ്യയുടെ ജീവസ്സുറ്റ ഓര്‍മച്ചിത്രങ്ങള്‍ക്കൊപ്പം നടന്ന് നടി മഞ്ജുവാര്യര്‍. മാധ്യമം ലിറ്റററി ഫെസ്റ്റ് വേദിയില്‍ കമല സുറയ്യയുടെ ജീവിതയാത്രയെക്കുറിച്ച് റസാഖ് താഴത്തങ്ങാടിയുടെ ‘നീര്‍മാതളം മുതല്‍ ഗുല്‍മോഹര്‍ വരെ’ ചിത്രപ്രദര്‍ശനം കണ്ട മഞ്ജുവാര്യര്‍, ആമിയിലേക്കുള്ള തന്‍െറ യാത്രാദൂരം കുറക്കാന്‍ പ്രദര്‍ശനം സഹായകമായെന്ന് പ്രതികരിച്ചു.
കമല സുറയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ യില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്‍െറ പ്രിയനടി. നാലപ്പാട്ട് തറവാട്ടിലെ ആമിയുടെ കുട്ടിക്കാലം ആസ്വദിച്ചുകണ്ട മഞ്ജു അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പാളയം പള്ളിയിലെ ഗുല്‍മോഹര്‍ മരച്ചുവട്ടില്‍ എത്തിയപ്പോള്‍ വികാരതീവ്രയായി.
ഓരോ ചിത്രത്തിന്‍െറയും വിശദാംശങ്ങള്‍ ഫോട്ടോഗ്രാഫറോട് അവര്‍ ചോദിച്ചറിഞ്ഞു. കാമറയുടെ മുന്നില്‍ എത്തും മുമ്പേ ആമിയെ പരമാവധി അറിയാനുള്ള ശ്രമങ്ങളിലാണ് താന്‍. ഇതിനായി അവരെക്കുറിച്ച എഴുത്തുകളും ഡോക്യുമെന്‍ററികളും എല്ലാം കാണാന്‍ ശ്രമിക്കാറുണ്ട്. ഈ അര്‍ഥത്തില്‍ പ്രദര്‍ശനം ഏറെ സഹായകരമായെന്നും മഞ്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.