പറയേണ്ടത് പാർട്ടിയിൽ പറയും; പരസ്യ പ്രതികരണത്തിനില്ല -മുകേഷ്
text_fieldsകൊല്ലം: നാലു നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ച വിവാദത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എൽ.എയുമായ മുകേഷ്. കാര്യങ്ങൾ പാർട്ടിയിൽ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു മുകേഷിന്‍റെ പ്രതികരണം. വേണമെങ്കിൽ ഈ ചടങ്ങിനെ കുറിച്ച് പറയാമെന്നും മുകേഷ് പ്രതികരിച്ചു.
അതിനിടെ, വിവാത്തിൽ മുകേഷിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ദീപേഷ് സംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതി. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'സ്വനം' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ദീപേഷ്.
'അമ്മ'യിലെ ഇടത് എം.പിക്കും എം.എൽ.എമാർക്കും എതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ
അമ്മയിലെ ഇടത് എം.പിയും എം.എൽ.എമാരും അമ്മ യോഗത്തിൽ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അഭിനേതാക്കളുടെ സംഘടനയിൽ രണ്ട് എം.എൽ.എമാർ ഉള്ളതു കൊണ്ട് സർക്കാറിന്‍റെ നിലപാടുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മെഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാലത്തും ഇരക്കൊപ്പമാണ് സംസ്ഥാന സർക്കാർ. സംഘടനയുടെ ന്യായീകരണം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകില്ല. ഇരയോടൊപ്പം നിൽകാനുള്ള സാമൂഹിക ബാധ്യതയിൽ നിന്ന് അമ്മ പിൻമാറിയോ എന്ന് മെഴ്സിക്കുട്ടിയമ്മ ചോദിച്ചു. കുറ്റം ചെയ്തവർ എത്ര പ്രമാണിമാരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മെഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
സിനിമയിൽ അഭിനയിക്കുന്നവരെ റോൾ മോഡലായി ജനങ്ങൾ ബഹുമാനത്തോടെ കാണുന്നു. റോൾ മോഡൽ സിനിമയിൽ മാത്രം മതിയോ ജീവിതത്തിൽ വേണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. രാജിവെച്ച നാലു പേരെ അഭിനന്ദിക്കുന്നു. മറ്റുള്ള നടിമാരും സംഘടനയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മെഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
ദിലീപ് ധിക്കാരി; പണത്തിെൻറ ഹുങ്ക് കേരളത്തോട് വേണ്ട -ജി. സുധാകരൻ
‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അമ്മ ഭാരവാഹികൾ സ്വയം തിരുത്താൻ തയാറാകണമെന്ന് ജി. സുധാകരൻ ആവശ്യെപ്പട്ടു. സിനിമക്കാർ പണം അവിടെയും ഇവിെടയും നിക്ഷേപിക്കുകയും ഭൂമിവാങ്ങിക്കൂട്ടുകയുെമല്ലാം ചെയ്യുന്നു. മലയാള സിനിമക്ക് അഹങ്കാരമാണ്. പണത്തിെൻറ അഹങ്കാരം. അത് സാംസ്കാരിക കേരളത്തോട് വേണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇവിടെ പണക്കാരായതുകൊണ്ട് ആരെയും ബഹുമാനിക്കില്ല. പണക്കാർ ജനാധിപത്യവാദികളും വികസനോൻമുഖികളും പണം നല്ലകാര്യത്തിന് ചെലവഴിക്കുന്നവരുമാണെങ്കിൽ ബഹുമാനിക്കും. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരും സ്വയം വിമർശനം നടത്തണമെന്നും സുധാകരൻ വ്യക്തമാക്കി.
ചാർലി ചാപ്ലിൻ കോടീശ്വരനായിരുന്നപ്പോഴും ലാളിത്യമുള്ളവനായിരുന്നു. ഇവിടുത്തെ സിനിമയിെല കോടീശ്വരൻമാർ അത് മനസിലാക്കണം. ഇന്ന് കേരളത്തിൽ ജീവിച്ചരിക്കുന്ന മഹാനായ നടൻ മോഹൻലാലാണ്. എന്നാൽ ദിലീപിെന തിരിച്ചെടുത്ത നടപടി മോഹൻലാൽ ഒറ്റക്ക് ചെയ്തതല്ല. അമ്മയുെട ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവർത്തിച്ചിരിക്കുകയാണ്. സംസ്കാരത്തിന് ചേരാത്ത നടപടിയാണ് അവിെട നടക്കുന്നെതന്നും സുധാകരൻ പറഞ്ഞു.
അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നടിമാർ രാജിവെച്ചത്. അവർ എങ്ങനെയാണ് അവിെട ഇരിക്കുക. ഇത്തരെമാരു നടപടി സ്വീകരിക്കും മുമ്പ് അവരോട് കൂടിയാലോചിച്ചില്ല. അതിനർഥം അവിടെ ജനാധിപത്യം ഇല്ലെന്നാണെന്നും സുധാകരൻ ആരോപിച്ചു. മലയാളസിനിമയിൽ െകാച്ചി കേന്ദ്രീകരിച്ച് ലോബി പ്രവർത്തിക്കുകയാണ്. കൊച്ചിയിെല പ്രധാനിയായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാറിെൻറ നിലപാട് വ്യക്തമാണ്. ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിെന കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേരളം കണ്ട പ്രതിഭാശാലികൾ ഒരാളാണ് തിലകൻ. ആ തിലകനോട് ദിലീപ് ചെയ്തത് മറക്കാനാവില്ല. അവസാനം തിലകന് അഭയം കൊടുത്ത് അമ്പലപ്പുഴക്കാരാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.