മീടൂവിന് കാരണം പുരുഷൻമാരുടെ ഭക്ഷണരീതി -ഷീല
text_fieldsമീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് മുതിർന്ന നടി ഷീല. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖ ത്തിലാണ് ഷീലയുടെ വിവാദ പരാമർശം.
ഭക്ഷണത്തിലെ ചില ഹോർമോണുകളാണ് പുരുഷനെ അപകടകാരിയാക്കുന്നത്. ഇത്തരത്തിലുള് ള ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു. ആദ്യകാലങ്ങളില്‍ ഇരുപത് വയസിലാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ കാരണം ചെറിയ കുട്ടികള്‍പോലും പ്രണയത്തിലകപ്പെടുന്നു. താന്‍ സിനിമയില്‍ നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ഇത് മനസമാധാനത്തോടെ നിലനില്‍ക്കാന്‍ കാരണമായെന്നും ഷീല കൂട്ടിച്ചേർത്തു.
ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നു. ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ല. ബഹുമാനമില്ലായ്മകളും അനുഭവിച്ചിട്ടില്ല. അഭിനയിക്കാന്‍ പ്രത്യേകമായ കഴിവുകള്‍ വേണ്ടെന്നും ഒരു നല്ല എഡിറ്ററാണ് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റുന്നതെന്നും ഷീല അഭിമുഖത്തില്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.