Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightശ്രീദേവിയുടെ മൃതദേഹം...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തില്ല; മരണം ബാത്ത്‌റൂമില്‍ തെന്നിവീണെന്ന് സൂചന

text_fields
bookmark_border
English-Vinglish
cancel

ദുബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന്  മുംബൈയിലെത്തില്ല. ദുബൈയിലെ ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്​ച വൈകുന്നേരത്തോടെ മാത്രമേ മൃതദേഹം മുംബൈയിലെത്തിക്കുയെന്നാണ്​ അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രി 11.30നാണ് ശ്രീദേവി യു.എ.ഇയിൽ വെച്ച് ശ്രീദേവി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായി പറഞ്ഞത്.എന്നാൽ ബാത്ത് റൂമില്‍ തെന്നിവീണതിനെ തുടർന്നാണ് മരണമെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. തെന്നി വീണ് അബോധാവസ്ഥയിലായ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗൾഫ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ഇത് സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. 

ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാൻ റാസല്‍ ഖൈമയിലെത്തിയതായിരുന്നു അവർ. ഭർത്താവ​ും സംവിധായകനുമായ ബോണി കപൂറും ഇളയ മകൾ ഖുഷിയും മരണസമയത്ത്​ കുടെയുണ്ടായിരുന്നു.  

മോഹിത് മർവുടെ വിവാഹ ചടങ്ങിനിടെ ശ്രീദേവി
 

പൊതുചടങ്ങുകളില്‍ നിറസാന്നിധ്യമായിരുന്ന ശ്രീദേവിയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് ശ്രവിച്ചത്. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളുമെല്ലാം വിയോഗ വാർത്തയിലെ നടുക്കം രേഖപ്പെടുത്തി. 

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.‘തുണൈവൻ’ എന്ന തമിഴ്​ ചിത്രത്തിലൂടെ നാലാം വയസിൽ ബാലതാരമായി അഭിനയം തുടങ്ങി. തെലുഗു, മലയാളം, കന്നഡ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്​ഥാന അവർഡും ലഭിച്ചു. 1975 ൽ ‘ജൂലി’ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായാണ് ബോളിവുഡ്​ അരങ്ങേറ്റം. ‘മുൺട്രു മുടിച്ച്​’ എന്ന തമിഴ്​ സിനിമയിലൂടെ  13ാം വയസിൽ നായികയായി. പിന്നീട്​ തമിഴ്​, തെലുഗു സിനിമകളിൽ ശ്രീദേവി ആധിപത്യം നേടുന്നതാണ്​ കണ്ടത്​. 

1978ൽ ‘സോൾ സവൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ്​ നായികയായി. 1983​െല ‘ഹിമ്മത്​വാല’ എന്ന ചിത്രമാണ്​ ​േബാളിവുഡിൽ ശ്രീദേവിയെ ശ്രദ്ധേയമാക്കിയത്​. തുടർന്ന്​ ‘മവാലി’, ‘തോഹ്​ഫ’, ‘മാസ്​റ്റർജി’, ‘മിസ്​റ്റർ ഇന്ത്യ’, ‘ചാന്ദ്​നി’ തുടങ്ങി​ നിരവധി സൂപ്പർ ഹിറ്റ്​ സിനിമകളിൽ അഭിനയിച്ചു. പല സിനിമകളിലെയും അഭിനയത്തിന്​ നിരൂപക പ്രശംസ നേടി. ആറുതവണ ഫിലിം ഫെയർ അവാർഡ്​ നേടി. 10 തവണ അവാർഡിനായി നാമ നിർദേശം ​െചയ്യപ്പെട്ടു. 

Sridevi-As-Child-Artist

1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. വിവാഹത്തിന്​ ശേഷം ഒരു വർഷം കഴിഞ്ഞ്​ 1997 മുതൽ 15 വർഷം സിനിമയിൽ നിന്ന്​ വിട്ടു നിന്നു. പിന്നീട്​ 2017 ൽ ‘ഇംഗ്ലീഷ്​ വിംഗ്ലീഷ്​’ എന്ന സിനിമയിലുടെ ചലച്ചിത്ര ലോകത്തേക്ക്​ തിരിച്ചു വന്നു.  ഹിന്ദി കൂടാതെ, തമിഴ്​, മലയാളം, തെലുഗു, കന്നഡ സിനിമകളിലും ശ്രീദേവി അഭിനയിച്ചു.

2013ൽ പദ്​മശ്രീ നൽകി രാജ്യം ആദരിച്ചു.  2017 ല്‍ പുറത്തിറങ്ങിയ ​േമാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം​. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sridevimalayalam newsmovie newsbollywood actress
News Summary - Actor Sridevi Body Reches Mumbai Soon-Movie News
Next Story