നടൻ തിലകന് സ്മാരകമൊരുക്കാത്തതിൽ വിമർശനവുമായി മകൻ
text_fieldsതിരുവനന്തപുരം: അന്തരിച്ച് ആറ് വർഷമായിട്ടും നടൻ തിലകന് ഉചിതമായ സ്മാരകം നിർമിക്കാത്തതിൽ വിമർശനവുമായി മകൻ ശോഭി തിലകൻ. തിലകൻ സ്മാരകസമിതിയുടെ അവാർഡുകൾ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാരകമൊരുക്കുന്നതിന് കുടുംബത്തിെൻറ ഭാഗത്തുനിന്ന് ആവശ്യമായ സഹായംചെയ്യാൻ ഒരുക്കമാണ്. രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ച കലാകാരനാണ് തിലകൻ. അദ്ദേഹത്തിെൻറ ഒാർമ നിലനിർത്താൻ ഉചിതമായ സ്മാരകമൊരുക്കാൻ ബന്ധപ്പെട്ടവർ തയാറാകുമെന്നാണ് പ്രതീക്ഷ. വെള്ളയാണിക്കടുത്ത് കിരീടം പാലം പുതുക്കിപ്പണിതപ്പോൾ തിലകെൻറ പേരിൽ നാമകരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
അവിടെ അദ്ദേഹത്തിെൻറ പ്രതിമ സ്ഥാപിക്കാൻ ആവശ്യമായ കുടുംബത്തിെൻറ ഭാഗത്ത് ആവശ്യമായ സഹായംചെയ്യാമെന്ന് അറിയിച്ചിരുന്നു. അതിലും നടപടിയുണ്ടായിട്ടില്ല. കലാഭവൻ മണി മരിച്ച് ഒരുവർഷം പിന്നിട്ടപ്പോഴേക്കും തിരുവനന്തപുരത്ത് അദ്ദേഹത്തിെൻറ പേരിൽ റോഡിന് നാമകരണം നടത്തിയത് ശ്രദ്ധേയമാണെന്നും ശോഭി പറഞ്ഞു.
വിവിധരംഗങ്ങളിലെ മികവിന് നാടക നടൻ മധു കൊട്ടാരത്തിൽ, കലാമന്ദിരം ശ്യാമള, രവിവർമ തമ്പുരാൻ, ജി. വിശാഖൻ (മംഗളം), പി. വിദ്യ (മാതൃഭൂമി ന്യൂസ്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ജനപക്ഷ രാഷ്ട്രീയ പ്രവർത്തകനുള്ള പുരസ്കാരം സി.പി.െഎ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി ദിലീപ് ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി.വി. ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.