നടിയെ ആക്രമിച്ച കേസ്: പൊലീസ് പൊട്ടത്തരം ചെയ്യുമോ വിനായകൻ
text_fieldsആലപ്പുഴ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിെൻറ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രശ്നമാണെന്നും വിനായകൻ പറഞ്ഞു.
നിലവിൽ മലയാള സിനിമയിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് തനിക്ക് വ്യക്തമായ നിലപാടുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനത്തിന് തൽക്കാലം താനൊരുക്കമല്ലെന്ന് വിനായകൻ വ്യക്തമാക്കി.
65ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനത്തിനായി ആലപ്പുഴയിലെത്തിയതായിരുന്നു വിനായകൻ. മാധ്യമങ്ങളോട് സംസാരിക്കുമാേമ്പാഴാണ് ദിലീപിെൻറ അറസ്റ്റിനെ സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
സിനിമ ഒരു ബിസിനായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ വേണമെങ്കിൽ അതിന്റെ ഭാഗമായി കാണാം. കോടതിയുമായി ബന്ധപ്പെട്ട നിലവിലുള്ള കാര്യങ്ങളെ കുറിച്ച് താൻ വേണ്ടത്ര ബോധവാനല്ല. കോടതി മുമ്പാകെയുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടായ ശേഷം അധികം വൈകാതെ തന്നെ തീർച്ചയായും പറയാനുള്ളത് പറയും. അതിൽ മടിയുള്ള ആളല്ലെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.