സ്ത്രീത്വത്തെ അപമാനിക്കൽ; വിനായകന് ജാമ്യം
text_fieldsകല്പറ്റ: യുവതിയോട് ഫോണിൽ ലൈംഗിക ചുവയിൽ സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിൽ നടൻ വിനായ കനു ജാമ്യം. രാവിലെ അഭിഭാഷകനൊപ്പം കല്പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് ശേഷമാണ് വിനായകൻ ജാമ്യമെടുത്തത്. അന ്വേഷണസംഘം വിനായകന്റെ മൊഴിയും രേഖപ്പെടുത്തി.
വിനായകനെതിരെ കൽപറ്റ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം പാമ്പാടി സ്വദേശിനിയും നടിയും ആക്ടിവിസ്റ്റുമായ യുവതി വയനാട്ടിൽനിന്ന് ഫോൺ ചെയ്തപ്പോൾ വിനായകൻ മോശമായി സംസാരിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. പാമ്പാടി പൊലീസിൽ ഇൗയിടെ നൽകിയ പരാതി കൽപറ്റ പൊലീസിന് കൈമാറുകയായിരുന്നു.
ദേശീയാടിസ്ഥാനത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽനിന്ന് ഉന്നത വിജയം നേടിയ പെൺകുട്ടിയെ കാണാൻ ജില്ലയിൽ വന്ന യുവതി അവരുടെ നാട്ടിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് വിനായകനെ ഫോൺ ചെയ്തത്. എന്നാൽ, ഫോൺ എടുത്തില്ല. തിരിച്ചുവിളിച്ച വിനായകൻ വളരെ മോശമായി സംസാരിച്ചുവെന്നാണ് പരാതി.
കാൾ റെക്കോഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പൊലീസിനെ അറിയിച്ചിരുന്നു. ശാസ്ത്രീയതെളിവുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.