പ്രതികരിക്കുന്ന സ്ത്രീയെ സമൂഹം ഭയപ്പെടുന്നു -നടി അർച്ചന പത്മിനി
text_fieldsചാലക്കുടി: പ്രതികരിക്കുന്ന സ്ത്രീയെ സമൂഹം ഭയപ്പെടുന്നു എന്ന് നടിയും ഡബ്ല്യൂ.സി.സി അംഗവുമായ അർച്ചന പത്മിനി. അ തിനാലാണ് തൊഴിലിടങ്ങളിലും സമൂഹത്തിലും അവളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതെന്നും അർച്ചന പറഞ്ഞു. ഫ്രെയിംസ് ഫി ലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അർച്ചന.
ഫെസ്റ്റിവൽ ഡയറക്ടർ വിനിത ചോലയാർ അധ്യക്ഷത വഹിച്ചു. എൽസി സച്ചിദാനന്ദൻ, ഷൈൻ അവരേശ്, സനോജ്, ജിനേഷ് അബ്രഹാം എന്നിവർ സംസാരിച്ചു. മേളയിൽ ആദ്യദിനത്തിൽ വിമെൻസസ്, ഷേപ്പ് ഓഫ് വാട്ടർ, മുസ്തങ്ങ്, ഇൻസിറിയ, പർച്ചെഡ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ, ജില്ല പഞ്ചായത്ത്, അന്നമനട ഗ്രാമിക ഫിലിം സൊസൈറ്റി, ഗ്രാമീണ വായനശാല, യുവസമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുവ ക്ലബ് അന്നനാട്, പാപ്പസ് കമ്യൂണിയൻ, ഇടം കാടുകുറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.