ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യൽ: അർധരാത്രിയിലേക്ക് നീണ്ട നാടകീയത
text_fieldsകൊച്ചി/ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യാൻ എത്തിച്ചത് മുതൽ അരങ്ങേറിയത് നാടകീയത നിറഞ്ഞ നിമിഷങ്ങൾ. ഏതാനും നിമിഷങ്ങൾക്കകം പുറത്തെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞാണ് ദിലീപ് ആലുവ പൊലീസ് ക്ലബിലേക്ക് കയറിപ്പോയത്. മാധ്യമ വിചാരണക്ക് താനില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴി മാറി. ഒന്നും രണ്ടുമല്ല; 13 മണിക്കൂർ പിന്നിട്ടിട്ടും ഇരുവരെയും ചോദ്യം ചെയ്ത് തീരാതെയായതോടെ കേരളത്തിെൻറ എല്ലാ കണ്ണുകളും ആലുവ പൊലീസ് ക്ലബിലേക്ക് നീണ്ടു.
ദിലീപിെൻറ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്തു. ദിലീപ് എത്തിയിട്ട് തുടങ്ങാനിരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗം മണിക്കൂറുകൾ വൈകിയാണ് തുടങ്ങിയത്. ചോദ്യം ചെയ്യൽ പുരോഗമിക്കവെ എത്രയും വേഗം അത് പൂർത്തീകരിച്ച് അമ്മ ട്രഷറർ കൂടിയായ ദിലീപ് എത്തുമെന്നാണ് മമ്മൂട്ടിയും മോഹൻലാലും ഇന്നസെൻറും അടക്കമുള്ളവർ വിചാരിച്ചത്.
ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ട് പിരിയാം എന്ന് കരുതി യോഗം തീർന്നശേഷവും താരങ്ങൾ ഹോട്ടലിൽ നിെന്നങ്കിലും കാര്യമുണ്ടായില്ല. ചോദ്യം ചെയ്യൽ നീണ്ടതോടെ ഹോട്ടലിൽനിന്ന് എല്ലാവരും പിരിഞ്ഞു. ചോദ്യം ചെയ്യൽ അനന്തമായി നീണ്ട് 12ാം മണിക്കൂറിലേക്ക് കടന്നപ്പോൾ ആലുവ പൊലീസ് ക്ലബിൽ നടൻ സിദ്ദീഖും നാദിർഷയുടെ സഹോദരൻ സമദും എത്തി. ആരും വിളിപ്പിച്ചിട്ടോ ആരുടെയെങ്കിലും നിർദേശ പ്രകാരമോ അല്ല അവിടെ എത്തിയതെന്ന് സിദ്ദീഖ് പ്രതികരിച്ചു.
എ.ഡി.ജി.പി ബി. സന്ധ്യയെക്കൂടാതെ ആലുവ റൂറൽ എസ്.പി എ.വി. ജോർജ്, പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസ് എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. ഇതോടൊപ്പം പൾസർ സുനിയെ ചോദ്യം ചെയ്ത സംഘവും എത്തിയതോടെ സംശയങ്ങൾ പല രീതിയിലായി. ഒരുമണിയോടെ നാദിർഷയുടെ സഹോദരൻ സമദിനെ പൊലീസ് ക്ലബിനുള്ളിൽ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചു.
അതേസമയം, സിദ്ദീഖിനെയും സമദിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ വൻ ജനക്കൂട്ടമാണ് ആലുവ പൊലീസ് ക്ലബിന് ചുറ്റും തടിച്ചുകൂടിയത്. 13 മണിക്കൂർ ചോദ്യം െചയ്യലിനൊടുവിലാണ് ഇരുവരെയും പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.