Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിക്കെതിരായ പരാമർശം:...

നടിക്കെതിരായ പരാമർശം: ഖേദപ്രകടനവുമായി നടൻ ദിലീപ്​ VIDEO

text_fields
bookmark_border
നടിക്കെതിരായ പരാമർശം: ഖേദപ്രകടനവുമായി നടൻ ദിലീപ്​ VIDEO
cancel

കൊച്ചി: ആക്രമണത്തിനിരയായ നടിക്കെതിരായ പരാമർശത്തിൽ ഖേദപ്രകടനവുമായി നടൻ ദിലീപ്​. വ്യാഴാഴ്​ച കൊച്ചിയിൽ  ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ്​ സംഘടനയുടെ ട്രഷറർ കൂടിയായ ദിലീപ്​ ഖേദപ്രകടനം നടത്തിയത്​. സംഭവവുമായി ബന്ധപ്പെട്ട്​ താൻ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ്​ മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്​.

ചാനൽ ചർച്ചയിലെ പരാമർശം ബോധപൂർവമായിരുന്നില്ല. ഇത്​ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. നാല്​ മാസമായി താൻ ഇക്കാര്യത്തിൽ മനോവിഷമം അനുഭവിക്കുകയാണ്​. ഇതി​​​െൻറ പേരിൽ പലരും തന്നെ വേട്ടയാടുന്നു. തനിക്ക്​ എല്ലാവരു​െടയും പ്രാർഥനയും പിന്തുണയും വേണമെന്നും ദിലീപ്​ യോഗത്തിൽ അഭ്യർഥിച്ചു. 

തുടർന്ന്​ നടന്ന വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ദിലീപ്​ വിശദീകരണം നൽകി. കുട്ടുകൂടു​േമ്പാൾ ശ്രദ്ധിക്കണമെന്നും പ്രതിയായ ആളും നടിയും സിനിമയുടെ സെറ്റിൽ ഒരുപാട്​ ദിവസം ഒരുമിച്ച്​ ജോലി ചെയ്​തിട്ടുണ്ട്​ എന്നും മാത്രമാണ്​ താൻ പറഞ്ഞത്​. പക്ഷേ, അതിനെ വളച്ചൊടിച്ച്​ മറ്റൊരു രീതിയിൽ​ അവതരിപ്പിച്ചത് ആരാണെന്ന്​ എല്ലാവർക്കും അറിയാം. ഇക്കാര്യത്തിൽതാൻ നേരത്തെതന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിലീപ്​ വ്യക്​തമാക്കി.

നടിക്ക്​ പൾസർ സുനിയുമായി അടുത്ത സൗഹൃദമുണ്ടെന്നും ഇത്​ ഒഴിവാക്കിയിരുന്നെങ്കിൽ ആക്രമണം നടക്കില്ലെന്നുമായിരുന്നു ചാനൽ ചർച്ചയിൽ ദിലീപി​​​െൻറ പരാമർശങ്ങൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsammaactor dileepactress attack case
News Summary - actress attack case actor dileep kerala news | madhyamam
Next Story