തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി
text_fieldsകൊച്ചി: നടൻ പ്രതിയായ പീഡനക്കേസിൽ വിചാരണ നടത്താൻ പ്രേത്യക കോടതിയും വനിത ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യത്തിന് പിന്തുണയുമായി ‘അമ്മ’ എക്‌സിക്യൂട്ടിവ് അംഗങ്ങളായ രണ്ട് നടിമാരുടെ ഹരജി. എന്നാൽ, താൻ ‘അമ്മ’യില്‍ അംഗമല്ലെന്നും നടിമാരുടെ ഇടപെടല്‍ അപേക്ഷ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാരിയായ നടി കോടതിയെ എതിർപ്പ് അറിയിച്ചു.
താന്‍ ‘അമ്മ’യുടെ ഭാഗമല്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അറിയാമെന്നും യുവനടി കോടതിയില്‍ വ്യക്തമാക്കി. സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം. രചനയും ഹണി റോസുമാണ് ഇരയായ നടി നൽകിയ ഹരജിയിൽ കക്ഷി ചേരാൻ കോടതിയെ സമീപിച്ചത്. ക്രൂരമായ പീഡനമാണ് യുവനടി നേരിട്ടതെന്നും അമ്മയിൽ അംഗമായ അവരെ സഹായിക്കലാണ് ലക്ഷ്യമെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. മാന്യമായ വിചാരണ വേണമെങ്കില്‍ അത് തൃശൂരില്‍ വനിത ജഡ്ജിയുടെ കീഴിലാണ് നടക്കേണ്ടത്. ചുരുങ്ങിയത് 25 വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, ഇൗ ആവശ്യം ഹരജിക്കാരിയായ നടിയുെട അഭിഭാഷകൻ എതിർത്തു. തിയറ്ററില്‍ കൂടുതല്‍പേര്‍ എത്തിയാല്‍ സിനിമ വിജയിക്കും. പേക്ഷ, കേസില്‍ കൂടുതല്‍ പേര്‍ കക്ഷിയായതുകൊണ്ട് ഗുണമൊന്നുമില്ലെന്നും തെൻറ കക്ഷിക്ക് സ്വന്തം കാലില്‍ നില്‍ക്കാനറിയാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കക്ഷിചേരൽ അപേക്ഷയോട് യോജിപ്പില്ലെന്ന് സര്‍ക്കാറും അറിയിച്ചു. യുവനടിയുമായി കൂടിയാലോചിച്ച് 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ അപേക്ഷയുമായി എത്തിയവര്‍ എതിര്‍ക്കുന്നത്.
സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്ഷിചേരാൻ അപേക്ഷ നല്‍കിയവര്‍ക്ക് കേസില്‍ എന്താണ് താല്‍പര്യമെന്ന് കോടതി വാക്കാൽ ആരാഞ്ഞു. മറ്റ് ഒേട്ടറെ കാര്യങ്ങൾ തുറന്നുകാട്ടാന്‍ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് കക്ഷിചേരൽ അപേക്ഷയിലുള്ള നിലപാട് രേഖാമൂലം അറിയിക്കാൻ നടിയോട് കോടതി ആവശ്യപ്പെട്ടു. വനിത ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിന് ഹൈകോടതി രജിസ്ട്രാർ നൽകിയ മറുപടി ഹാജരാക്കാൻ സർക്കാറിനും നിർദേശം നൽകി.
അതേസമയം, നടിക്കുനേരെയുണ്ടായ ആക്രമണം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി കോടതി ആഗസ്റ്റ് 16ന് പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതിയില്‍നിന്നുള്ള മുതിർന്ന അഭിഭാഷകനാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.