നടിയെ ആക്രമിച്ച കേസ്: മാർച്ച് 14ന് ദിലീപ് അടക്കമുള്ള പ്രതികൾ ഹാജരാകണം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ കോടതിയിൽ തുടങ്ങുന്നു. ഇതിന് മുന്നോടിയായി മാർച്ച് 14ന് ദിലീപ് അടക്കം എല്ലാ പ്രതികളും ഹാജരാകാൻ കോടതി നിർദേശം നൽകി. ഇതിനായി ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു.
കുറ്റപത്രം സ്വീകരിച്ചതോടെ ആണ് ദിലീപ് അടക്കം പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചത്. പ്രതികളെ വിളിച്ചു വരുത്തിയ ശേഷമാകും വിചാരണ നടപടികള്‍ക്കായി കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുക. വിചാരണ ഏത് കോടതിയിൽ വേണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും. ദിലീപ് ഉൾപ്പെടെ 12 പ്രതികളാണുള്ളത്. രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.
യുവനടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നവംബർ 22നാണ് പൾസർ സുനിയെ ഒന്നാം പ്രതിയും നടൻ ദിലീപിനെ എട്ടാം പ്രതിയുമായി അങ്കമാലി കോടതിയിൽ 650 പേജുകളുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ആകെ 1452 പേജുള്ള കുറ്റപത്രത്തിൽ 355ഒാളം സാക്ഷി മൊഴികളും 15ഒാളം രഹസ്യമൊഴികളും ഉണ്ട്. കൂടാതെ 450ഒാളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.
തെൻറ പേരിൽ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും കെട്ടിച്ചമച്ചതാണെന്നും ദിലീപ് കോടതിയെ ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.