നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിൽ
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന് ദിലീപ് വീണ്ടും കോടതിയില്‍. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപിെൻറ അഭിഭാഷകന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും രാസപരിശോധന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവയുടെയും പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ദിലീപ് നേരേത്ത കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, ഇത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കേസിെൻറ ഗതിമാറ്റത്തിനും ഇടയാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എതിർത്തു. ഇതിന് പിന്നാലെയാണ് വിചാരണക്ക് മുമ്പ് മുഴുവന്‍ തെളിവുകളുടെയും പകര്‍പ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് എട്ടാം പ്രതിയായ ദിലീപിെൻറ പുതിയ നീക്കം. അതിനിടെ, കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് പൊലീസ് ചോര്‍ത്തിനല്‍കിയെന്ന ദിലീപിെൻറ പരാതിയില്‍ വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. ദിലീപിെൻറ പരാതിയിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.