നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം പ്രതികൾ ഇന്ന് ഹാജരാകണം
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ വിചാരണ നടപടിക്ക് ദിലീപ് അടക്കമുള്ള പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരാകണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ഇൗ നിർദേശം നൽകിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവരടക്കം 12 പ്രതികളോടും നേരിട്ട് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണമെന്നതടക്കം നടിയുടെ ആവശ്യത്തിലും രണ്ടാം പ്രതി മാർട്ടിെൻറ ജാമ്യാപേക്ഷയിലും കോടതി ബുധനാഴ്ച വിധി പറയും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒന്നുമുതൽ ആറുവരെ പ്രതികളായ വേങ്ങൂർ നെടുവേലിക്കുടിയിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില് മാര്ട്ടിന് ആൻറണി (25), തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (29), തലശ്ശേരി കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലീം എന്ന വടിവാൾ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില് പ്രദീപ് (23), ജാമ്യത്തിൽ കഴിയുന്ന ഏഴുമുതൽ 12 വരെ പ്രതികളായ കണ്ണൂർ ഇരിട്ടി പൂപ്പിള്ളിൽ ചാർലി തോമസ് (43), നടൻ ഗോപാലകൃഷ്ണൻ എന്ന ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽ കുമാർ എന്ന മേസ്തിരി സനിൽ (41), കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ വീട്ടിൽ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്േവ പാത്തപ്ലാക്കൽ രാജു ജോസഫ് (44) എന്നിവരാണ് കോടതിയിൽ ഹാജരാകേണ്ടത്.
വനിത ജഡ്ജിയുടെ സേവനം, പ്രത്യേക കോടതി, രഹസ്യവിചാരണ, വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നടി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.