രണ്ടാം ഹരജിയും തള്ളി; ദിലീപിന് ജാമ്യമില്ല
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ രണ്ടാം ജാമ്യഹരജിയും ഹൈകോടതി തള്ളി. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ നിലവിെല സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിെച്ചന്ന അഭിഭാഷകരായ രണ്ട് പ്രതികളുടെ മൊഴി വിശ്വസനീയമല്ലെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി കണക്കിലെടുത്തു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതുൾപ്പെടെ വ്യക്തമാക്കി ജൂലൈ 24നാണ് ദിലീപിെൻറ ആദ്യ ജാമ്യഹരജി ഇതേ ബെഞ്ച് തള്ളിയത്.
നിർണായക തെളിവായ മൊബൈൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിൽ പോയ ഡ്രൈവർ അപ്പുണ്ണി, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷെൻറ വാദംകൂടി കണക്കിലെടുത്താണ് ആദ്യ ജാമ്യഹരജി തള്ളിയത്. ഇവരിൽനിന്ന് നിർണായക തെളിവുകൾ കണ്ടെത്താനുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ഇതിനുശേഷം അപ്പുണ്ണിയെ പലതവണ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ നശിപ്പിെച്ചന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസിൽ പ്രതിയാക്കി. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിനാൽ, ജാമ്യം നിഷേധിക്കാൻ കാരണമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ല. കുറ്റപത്രം സമർപ്പിക്കുേമ്പാൾ തനിക്കെതിരെ ഒരു ആരോപണവുമുണ്ടായിരുന്നില്ല. ക്രിമിനലായ ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രമാണ് തനിക്കെതിരായ കേസിന് ആധാരം. ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. തുടങ്ങിയവയാണ് രണ്ടാം ഹരജിയിൽ ദിലീപ് ഉന്നയിച്ചത്.
അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ഇവ കണ്ടെടുക്കാൻ ശ്രമം തുടരുകയാണെന്നും ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിനെതിരെ മതിയായ തെളിവുണ്ട്. ഏപ്രിൽ 2013 മുതൽ നവംബർ 2016 വരെ ഒന്നാം പ്രതി സുനിയും ദിലീപും തമ്മിൽ അഞ്ചുതവണ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇൗ സമയങ്ങളിൽ ദിലീപിെൻറയും ഒന്നാം പ്രതിയുടെയും ടവർ ലൊക്കേഷൻ ഒന്നുതന്നെയായിരുന്നു. കുറ്റകൃത്യവുമായി ദിലീപിനെ ബന്ധപ്പെടുത്തുന്നതും ഇരുവരും ഒന്നിച്ചുണ്ടായിരുെന്നന്ന് വ്യക്തമാക്കുന്നതുമായ രേഖകളും സാക്ഷിമൊഴികളുമുണ്ട്.
ആക്രമണം നടത്തിയ ഉടന്‍ പള്‍സര്‍ സുനി മറ്റുചില ആളുകള്‍ വഴി ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ജയിലിലായിരിക്കുേമ്പാഴും മൊബൈൽ, ലാൻഡ് ലൈനുകൾ വഴി ദിലീപിെനയും ദിലീപുമായി അടുത്ത വ്യക്തികെളയും ബന്ധപ്പെടാൻ ശ്രമിച്ചു. സുനി തുടർച്ചയായി വിളിച്ച വ്യക്തികളിൽ പലരും ദിലീപിെൻറ അടുത്ത ആൾക്കാരാണ്. സി.സി ടി.വി രംഗങ്ങൾ, ടവർ ലൊക്കേഷൻ, സാക്ഷി മൊഴികൾ എന്നിവയെല്ലാം ഇതിന് തെളിവായുണ്ട്. ഗൂഢാലോചനയെക്കുറിച്ച് സുനി പലരോടും പറഞ്ഞിട്ടുണ്ട്. ഒരുസാക്ഷി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിലീപിനെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്നതാണ് തെളിവുകളെല്ലാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.