നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണമില്ല -ഹൈകോടതി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തി യ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടത ി തള്ളി.
മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം വിടാൻ മതിയായ കാരണങ്ങളില്ലെന്ന് വി ലയിരുത്തിയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ ഉത്തരവ്.
തെളിവുകളുമായി ബന്ധപ്പെട ്ട് ഹരജിക്കാരൻ ഉന്നയിച്ച ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തെളിവെടുപ്പുവേ ളയിൽ വിചാരണക്കോടതിയാണെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.
ആദ്യം അറസ്റ്റിലായ പ്രതികൾ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിൽ പൊലീസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തിയത്.
ഇൗ സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, കേസിലെ വസ്തുതകൾ പരിശോധിച്ചാൽ ഇൗ വാദങ്ങൾ അടിസ്ഥാനരഹിതെമന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.
പൊലീസ് ആരെയെങ്കിലും തിരഞ്ഞുപിടിച്ച് കേസിൽ പ്രതിയാക്കിയതിനോ പക്ഷപാതപരമായി അന്വേഷണം നടത്തിയതിനോ തെളിവില്ല.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികളെ അറസ്റ്റ് ചെയ്ത് ഇവർക്കെതിരെ കുറ്റപത്രം നൽകിയ ശേഷമാണ് ദിലീപിനെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നൽകിയതെന്നും യുവനടിയെ പീഡിപ്പിക്കുന്നതിെൻറ മൊബൈൽ ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന ആരോപണങ്ങളിൽ തെളിവുകൾ വിലയിരുത്തി വിചാരണക്കോടതി തീരുമാനമെടുക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ എന്നിവർക്ക് തന്നോട് വൈരാഗ്യമുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് പൊലീസ് പ്രതിയാക്കിയതെന്നും ഹരജിയിൽ പറയുന്നുെണ്ടങ്കിലും ഇരുവർക്കുമെതിരെയുള്ളത് വെറും ആരോപണങ്ങൾ മാത്രമാണെന്നും സി.ബി.ഐ അന്വേഷണത്തിന് കാരണമാകുന്ന വസ്തുതകൾ വ്യക്തമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാണ് ആരോപണം. എന്നാൽ, ഇത് കാരണസഹിതം വ്യക്തമാക്കാൻ ഹരജിക്കാരന് സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.