നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകർപ്പ് ദിലീപ് ആവശ്യപ്പെടും
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച സാക്ഷിമൊഴികളുടെയും രഹസ്യമൊഴികളുടെയും മറ്റ് തെളിവുകളുടെയും പകർപ്പുകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. നവംബർ 22നാണ് പൾസർ സുനിയെ ഒന്നാം പ്രതിയും നടൻ ദിലീപിനെ എട്ടാം പ്രതിയുമായി അങ്കമാലി കോടതിയിൽ 650 പേജുകളുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ മൊത്തം 12 പ്രതികളാണുള്ളത്. 355 ഒാളം സാക്ഷി മൊഴികളും15ഒാളം രഹസ്യമൊഴികളും 450ഒാളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും അനുബന്ധ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയിൽ ഹാജരായി ദിലീപ് കുറ്റപത്രം ഏറ്റുവാങ്ങിയിരുന്നു.
തെൻറ പേരിൽ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും കെട്ടിച്ചമച്ചതാണെന്നും ഇതിെൻറ നിജസ്ഥിതി ബോധ്യപ്പെടുന്നതിന് തെളിവുകൾ ഉൾപ്പെട്ട മെമ്മറി കാർഡിെൻറ പകർപ്പും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളുടെയും മറ്റും പകർപ്പുകളും നൽകണമെന്നാണ് ദിലീപ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
അപേക്ഷ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അനുബന്ധ കുറ്റപത്രം കോടതി പരിശോധിക്കാൻ മുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുെത്തന്ന നടൻ ദിലീപിെൻറ പരാതിയിൽ ഇൗ മാസം ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.