Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപിനെ ഇന്ന്...

ദിലീപിനെ ഇന്ന് തൃശൂരിലെത്തിച്ച് തെളിവെടുക്കും

text_fields
bookmark_border
ദിലീപിനെ ഇന്ന് തൃശൂരിലെത്തിച്ച് തെളിവെടുക്കും
cancel

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപി​​​​െൻറ തെളിവെടുപ്പ്​ ഇന്നും തുടരും. തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്, ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്. കസ്​റ്റഡി കാലാവധി ഇന്ന്​ അവസാനിക്കുന്നതിനാൽ നാളെ വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കണം. നാളെ ദിലീപി​​​​െൻറ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും.

ഇന്നലെ ദിലീപിനെ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരി കോളേജ്, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിര​ുന്നു. തെളിവെടുപ്പിനെത്തിച്ച പലയിടങ്ങളിലും ശക്തമായ ജനരോഷമാണ് ദിലീപിനെതിരെ ഉണ്ടായത്. കൂക്കുവിളിച്ചും പാവാടയും നൈറ്റിയും വീശിക്കാണിച്ചുമായിരുന്നു പലയിടത്തും പ്രതിഷേധം. ഇന്നും ഇതേ തരത്തിൽ പ്രതിഷേധം പൊലീസ്​ പ്രതീക്ഷിക്കുന്നുണ്ട്​.

കൂടാതെ, കാവ്യമാധവനേയും അമ്മ ശ്യാമ​ളയേയും ​െപാലീസ്​ ചോദ്യം ചെയ്​തേക്കും. കൂടാതെ, അന്വേഷണത്തി​​​​െൻറ പല ഘട്ടത്തിലും ഉയർന്നു കേട്ട ‘മാഡം’ ആരാണെന്ന്​ കണ്ടെത്താനുള്ള ശ്രമം കൂടി നടക്കുന്നുണ്ട്​. ചിലപ്പോൾ അന്വേഷണം വഴിതിരിച്ചു വിടാനായി പൾസർ സുനി സൃഷ്​ടിച്ച കഥാപാത്രമായിരിക്കാം മാഡം എന്നും പൊലീസ്​ കരുതുന്നു. കാവ്യയേയും മാതാവിനെയും ചോദ്യം ചെയ്യുന്നതിലൂടെ ഇതിനൊരു വ്യക്​തത കിട്ടുമെന്നും പൊലീസ്​ വിശ്വസിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackmalayalam newsmovies newsevidenceDileep Case
News Summary - actress attack case: evidence findilg continues -kerala news
Next Story