നടിയോട് ദിലീപിന് ശത്രുതയെന്ന് താരങ്ങളുടെ മൊഴി VIDEO
text_fieldsകൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള ശത്രുത വ്യക്തമാക്കുന്ന മൊഴിയുമായി താരങ്ങൾ. അന്വേഷണസംഘം അങ്കമാലി കോടതിയിൽ ദിലീപിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം സിനിമാ മേഖലയിൽ നിന്നടക്കം 50 സാക്ഷികളുടെ മൊഴികളും സമർപ്പിച്ചിരുന്നു. ഇതിൽ ദിലീപിെൻറ മുൻ ഭാര്യ മഞ്ജുവാര്യർ, നിലവിലെ ഭാര്യ കാവ്യ മാധവൻ, നടൻ കുഞ്ചാക്കോ ബോബൻ, നടി സംയുക്ത വർമ, ഗായിക റിമി ടോമി തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് ശത്രുതയോടെ പെരുമാറിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മൊഴികൾ.
കാവ്യയുമായുള്ള അവിഹിതബന്ധമാണ് തങ്ങളെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് മഞ്ജുവാര്യരുടെ മൊഴി. കാവ്യക്ക് അയച്ച ചില സന്ദേശങ്ങൾ ദിലീപിെൻറ ഫോണിൽ കണ്ടതോടെയാണ് ആദ്യം സംശയം ഉയർന്നത്. ഇതേക്കുറിച്ച് അറിയാവുന്ന ആക്രമിക്കപ്പെട്ട നടിയോട് സംസാരിച്ചതോടെ സംശയം ബലപ്പെട്ടു. നടിമാരായ ഗീതു മോഹൻദാസ്, സംയുക്ത വർമ എന്നിവരുമായും വിഷയം സംസാരിച്ചു.
താരസംഘടനയായ ‘അമ്മ’യുടെ ട്രഷററായിരുന്ന തന്നെ മാറ്റി ദിലീപ് ആ സ്ഥാനത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. മഞ്ജുവാര്യർ നായികയായ ‘ഹൗ ഒാൾഡ് ആർ യു’ എന്ന ചിത്രത്തിൽ താൻ അഭിനയിക്കരുതെന്ന് പരോക്ഷമായി ദിലീപ് ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയെ ചില ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ മൊഴി നൽകി.
ദിലീപും മഞ്ജുവും തമ്മിൽ പിരിഞ്ഞത് താൻ കാരണമാണെന്ന് നടി പ്രചരിപ്പിച്ചിരുന്നു എന്നാണ് കാവ്യയുടെ 12 പേജുള്ള മൊഴിയിൽ പറയുന്നത്. പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ സാമൂഹിക മാധ്യമങ്ങളിലൂടെ ദിലീപിനെ അപകീർത്തിപ്പെടുത്തിയിരുന്നതായും കാവ്യ കുറ്റപ്പെടുത്തുന്നുണ്ട്. ദിലീപും നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയാമെന്നും താനും ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും റിമി അന്വേഷണസംഘത്തോട് പറഞ്ഞു.
പൃഥ്വിരാജിെൻറയും ഇന്ദ്രജിത്തിെൻറയും ചിത്രങ്ങൾ ആരാധകരെക്കൊണ്ട് കൂവിത്തോൽപ്പിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നാണ് ശ്രീകുമാർ മേനോെൻറ മൊഴി. ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്കായിരുന്നെന്ന് സംയുക്തയുടെ മൊഴിയിലുണ്ട്. തെൻറ കുടുംബ ജീവിതം തകർത്തത് നടിയുടെ പ്രവൃത്തികളാണെന്ന ധാരണയാണ് ദിലീപിന് അവരോട് പക വളർത്തിയതെന്ന് താരങ്ങളുടെ മൊഴികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.