നടി അക്രമിക്കപ്പെട്ട സംഭവം: കേസിന്‍റെ നാൾ വഴികൾ
text_fields
കൊച്ചി: ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ യുവനടി അതിക്രമത്തിന് ഇരയായെന്ന വാർത്ത പുറത്തുവരുന്നത്. കേസ് പിന്നീട് പല വഴികളിലൂടെ നീങ്ങി. പലപ്പോഴും കേസ് അട്ടിമറിക്കപ്പെടുമെന്ന് ആരോപണം ഉയർന്നു. വിവാദ പരാമർശങ്ങളുമായി മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ രംഗത്തുവന്നു. നടിയെയും ദിലീപിനെയും മക്കളെേപ്പാലെ സംരക്ഷിക്കുമെന്ന് താരസംഘടനയായ ‘അമ്മ’ പ്രഖ്യാപിച്ചു. നാലരമാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ജനപ്രിയ നായകെൻറ അറസ്റ്റ് വരെയെത്തിയ കേസിെൻറ നാൾവഴികളിലേക്ക്...
-
ഫെബ്രുവരി 17: തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഒാടുന്ന വാഹനത്തിൽവെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അർധരാത്രിയോടെ പ്രതി ഡ്രൈവർ മാർട്ടിൻ ആൻറണി അറസ്റ്റിൽ.
-
19: സംഭവത്തിൽ ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർകൂടി പിടിയിൽ. കൊച്ചിയിൽ സിനിമ പ്രവർത്തകരുടെ പ്രതിഷേധ ഐക്യദാർഢ്യ കൂട്ടായ്മ.
-
20: തമ്മനം സ്വദേശി മണികണ്ഠൻ പിടിയിൽ. ക്വട്ടേഷൻ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.
-
21: സംവിധായകൻ കൂടിയായ പ്രമുഖ നടെൻറ മൊഴി രേഖപ്പെടുത്തി.
-
22: ശത്രുക്കൾ കുപ്രചാരണം നടത്തുന്നതായി ദിലീപിെൻറ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനൽ, ലഹരി ബന്ധമുള്ളവരെ സിനിമയിൽ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകൾ.
-
23: കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിൽ കുമാറിനെയും (പൾസർ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയിൽനിന്ന് െപാലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ കോടതി പരിസരത്തെത്തിയശേഷം മതിൽ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയിൽ പ്രവേശിച്ചത്.
-
24: ക്വട്ടേഷൻ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തൽ. പ്രതികൾ റിമാൻഡിൽ.
-
25: സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയിൽ. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാർച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിടുന്നു.
-
26: കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരിൽനിന്ന് പ്രതികളുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.
-
27: നടി ആക്രമിക്കപ്പെട്ടതിേൻറതെന്ന പേരിൽ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലിൽ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നൽകാതെ സുനിൽ.
-
28: മൊബൈൽ ഫോൺ ഉപേക്ഷിച്ചതായി സുനി മൊഴിനൽകിയ ബോൾഗാട്ടി പാലത്തിൽ നാവികസേനയുടെ തിരച്ചിൽ.
-
മാർച്ച് 3: കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.
-
മാർച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റിൽ.
-
ജൂൺ 24: ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുെന്നന്ന് ആരോപിച്ച് ദിലീപും നാദിർഷായും പൊലീസിന് പരാതി നൽകിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണവും പുറത്തുവരുന്നു.
-
ജൂൺ 26: നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റിൽ. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും േഫസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെൻറ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.
-
ജൂൺ 27: ദിലീപിെൻറയും നാർദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിൽ മൊഴിയെടുക്കൽ 13 മണിക്കൂർ നീണ്ടു.
-
ജൂൺ 29: കൊച്ചിയിൽ താരസംഘടനയായ ‘അമ്മ’ യുടെ വാർഷിക ജനറൽ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചർച്ച ചെയ്തില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ പൊട്ടിത്തെറിച്ച് താരങ്ങൾ.
-
ജൂലൈ 5: ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
-
ജൂലൈ 10: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.