നടിയെ ആക്രമിച്ച സംഭവം: സിനിമയിലെ കൂടുതൽ പേർ നിരീക്ഷണത്തിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പ്രമുഖരുടെ അറസ്റ്റിന് മുന്നോടിയായി അന്വേഷണസംഘത്തിെൻറ പഴുതടച്ച നീക്കം. സംഭവത്തിലെ ഗൂഢാലോചന സ്ഥാപിക്കാനാവശ്യമായ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇതിെൻറ ഭാഗമായി നിലവിലെ ആരോപണവിധേയർക്ക് പുറമെ സിനിമലോകത്ത് ഇവരുമായി ബന്ധമുള്ള മറ്റുചിലർകൂടി നിരീക്ഷണത്തിലാണ്.
മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾ, പിടിച്ചെടുത്ത മെമ്മറി കാർഡിലെ വിവരങ്ങൾ, നടി കാവ്യ മാധവെൻറ ഒാൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൽനിന്ന് കണ്ടെടുത്ത തെളിവുകൾ, ദിലീപിെൻറയും നാദിർഷയുടെയും മൊഴിയിലെ പൊരുത്തക്കേടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന ഏറക്കുറെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം സ്ഥാപിക്കാനുള്ള ശക്തമായ തെളിവുകളാണ് ഇപ്പോൾ തേടുന്നത്. കോടതിക്ക് തള്ളിക്കളയാനാവാത്ത തെളിവുകളുണ്ടെങ്കിലേ ഗൂഢാലോചനക്കുറ്റം നിലനിൽക്കൂവെന്നതിനാൽ അത്തരം തെളിവുകൾ ശേഖരിച്ചശേഷം മാത്രമേ അറസ്റ്റുണ്ടാകൂവെന്നാണ് വിവരം. അറസ്റ്റിന് സമയമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ആലുവ പൊലീസ് ക്ലബിൽ ചേർന്ന ഉന്നതതല യോഗത്തിെൻറ തീരുമാനവും ഇതാണ്.
പ്രതിസ്ഥാനത്തുള്ളവർ പ്രമുഖരായതിനാൽ എടുത്തുചാടി അറസ്റ്റ് വേണ്ടെന്നാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ നിർദേശം. അതിനാൽ, ശേഷിക്കുന്ന തെളിവുകൾകൂടി കണ്ടെത്താനുള്ള ഉൗർജിതശ്രമത്തിലാണ് പൊലീസ്. ഡി.ജി.പിയുടെ നിർദേശപ്രകാരം െഎ.ജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽ തങ്ങിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ദിലീപിെൻറ വിദേശ പര്യടനങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യലിനിടെ ദിലീപും നാദിർഷയും നൽകിയ ചില മൊഴികളുടെ അടിസ്ഥാനത്തിലുമാണ് സിനിമ മേഖലയിലെ ചിലർ നിരീക്ഷണത്തിലുള്ളത്.
ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ പെങ്കടുത്ത നടൻ ധർമജൻ ബോൾഗാട്ടിയിൽനിന്ന് ബുധനാഴ്ച മൊഴിയെടുത്തു. ഇൗ രീതിയിൽ സിനിമരംഗത്തെ ചിലരെക്കൂടി വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ദിലീപും നാദിർഷയും നൽകിയ മൊഴികളിൽ സൂചിപ്പിച്ച സിനിമപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.