ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യക്ക് നിർദേശം
text_fieldsനെടുമ്പാശ്ശേരി/തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യംചെയ്യലിന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ നടിയും ദിലീപിെൻറ ഭാര്യയുമായ കാവ്യ മാധവന് നിർദേശം. മുഖ്യപ്രതി പൾസർ സുനിയുെടയും സഹതടവുകാരനായിരുന്ന ജിൻസണിെൻറയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ കാവ്യ താമസിക്കുന്നിടത്ത് അവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആലുവയിലെ ദിലീപിെൻറ വസതിയിൽ എത്തിയാണ് പൊലീസ് നിർദേശം നൽകിയത്.
എന്നാൽ, പൊലീസ് ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് ദിലീപിെൻറ കുടുംബാംഗങ്ങൾ പറയുന്നു. വീട്ടിലെ ടെലിഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകൾ എത്താറുണ്ടെന്നും ഇവർ പറയുന്നു. ഏതു അന്വേഷണവുമായും സഹകരിക്കാൻ സന്നദ്ധമാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തെളിവ് ലഭിച്ചാൽ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ വ്യക്തമാക്കി. തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങൾക്ക് ഇടയിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു. സുപ്രധാന തെളിവുകൾ ലഭിച്ചു; അന്വേഷണം അന്തിമഘട്ടത്തിലേക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.