ജയിലിലെ ഫോൺ വിളി: പൾസർ സുനിെയ ചോദ്യം െചയ്തേക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ജയിലിൽ ഫോൺ ഉപയോഗിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യുക. േകസിൽ കാക്കനാട്ട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സുനിെയ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.
ജയിലിലായിരുന്ന സമയത്തെ സുനിയുടെ മൊഴി, സഹതടവുകാരുടെ മൊഴി, ജയിലില്‍നിന്ന് കണ്ടെത്തിയ സുനിയുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍, കാവ്യാമാധവെൻറ വസ്ത്രസ്ഥാപനമായ ലക്ഷ്യയിൽ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിവയെല്ലാം വിശദമായി പരിശോധിച്ചാണ് പോലീസ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ദിലീപിെൻറ സഹോദരൻ അനൂപിനെ നാലര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനിയോടാപ്പമുള്ള ഫോേട്ടാ കണ്ടതിെന തുടർന്ന് നടൻ ധർമജൻ ബോൾഗാട്ടിയെ ഒന്നര മണിക്കൂറും ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. കൂടുതൽ പേരെ ചോദ്യം െചയ്യാനും സാധ്യതയുണ്ട്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സ്രാവുകൾ കുടുങ്ങുെമന്ന് സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതിനാൽ തന്നെ ചോദ്യം ചെയ്യലിൽ കടുതൽ വെളിപ്പടുത്തലുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ദിലീപ്, നാദിർഷ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 13 മണിക്കുർ നീണ്ട ചോദ്യം െചയ്യലിൽ നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം നടി കാവ്യ മാധവൻ, അമ്മ ശ്യാമള എന്നിവരെയും ചോദ്യം ചെയ്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.