ദിലീപ് കിങ് ലയറെന്ന് േപ്രാസിക്യൂഷൻ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് കിങ് ലയർ (നുണയൻ രാജാവ്) ആണെന്ന് പ്രോസിക്യൂഷൻ. ദിലീപ് നൽകിയ ജാമ്യഹരജി പരിഗണിക്കെവയാണ് ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ ദിലീപിനെതിെര ആരോപണമുന്നയിച്ചത്. ജാമ്യഹരജിയിൽ വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. സംഭവത്തിൽ ദിലീപിെൻറ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ മുദ്രവെച്ച കവറിൽ സമർപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കംമുതൽതന്നെ ദിലീപിെൻറ പങ്ക് വ്യക്തമായിരുെന്നന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ നിലപാടുകൾ മറികടക്കാനുള്ള വാദങ്ങളെല്ലാം നുണയാണ്. 169 രേഖകൾ, 223 തെളിവുകൾ, 15 രഹസ്യമൊഴി എന്നിവയെല്ലാം ഈ കേസിൽ ഉണ്ട്. തൃശൂർ ടെന്നിസ് ക്ലബിൽ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടതായി രഹസ്യമൊഴിയുണ്ട്. മൊബൈലും സിം കാർഡും നശിപ്പിച്ചതായുള്ള വിശദീകരണം അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ഇത് കണ്ടെടുക്കണം.
ദിലീപിെൻറ പരാതി ഡി.ജി.പിക്ക് എത്തുംമുമ്പ് ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തൃശൂർ സ്വദേശി ചാർളിയോട് ദിലീപിെൻറ ക്വേട്ടഷനുള്ള കാര്യം സുനി പറഞ്ഞിരുന്നു. ജയിലിലെ െപാലീസുകാരനായ അനീഷിെൻറ ഫോണിൽനിന്ന് സുനി കാവ്യയുടെ വസ്ത്രവ്യാപാരശാലയിലേക്ക് വിളിച്ചിട്ടുണ്ട്.
അനീഷിെൻറ ഫോണിൽ റെക്കോഡ് ചെയ്ത ശബ്ദശകലം ദിലീപിന് കൈമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദിലീപിനോട് പറയാനുള്ള കാര്യം പറഞ്ഞതായും സുനി മൊഴി നൽകിയിട്ടുണ്ട്.
കാവ്യ മാധവനോടും കുടുംബത്തോടും പൾസർ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കാവ്യയുടെയും കുടുംബത്തിെൻറയും തൃശൂരിലേക്കുള്ള യാത്രയിൽ സുനിയായിരുന്നു ഡ്രൈവർ. മുൻ ഡ്രൈവർ മനുവാണ് സുനിയെ പരിചയപ്പെടുത്തി നൽകിയത്. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ച് പണം ആവശ്യപ്പെട്ടതായും സുനി മൊഴി നൽകിയിട്ടുണ്ട്. ദിലീപ് നിർേദശിച്ചതനുസരിച്ച് കാവ്യ മാതാവ് മുഖേന 25,000 രൂപ പൾസർ സുനിക്ക് നൽകി.
അതേ സമയം, സുനി ദിലീപിന് അയച്ച കത്തിെൻറ ആധികാരികത ഹരജിക്കാരൻ ചോദ്യം ചെയ്തു. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായി പുറത്തുനിന്ന് തയാറാക്കിയതാണ് കത്തെന്നും അവർ ആരോപിച്ചു. എറണാകുളത്ത് ദിലീപിന് സ്ഥാപനമുള്ളപ്പോൾ ഭാര്യമാതാവിെൻറ കടയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഏൽപിക്കാൻ ആവശ്യപ്പെടേണ്ട കാര്യമില്ലെന്ന് ദിലീപിെൻറ അഭിഭാഷകൻ പറഞ്ഞു. സുനിയുടെ കുമ്പസാരമല്ലാതെ െപാലീസിെൻറ കൈയിൽ മറ്റൊരു തെളിവുമില്ല. അനീഷ് എന്ന െപാലീസുകാരെൻറ കഥ കെട്ടിച്ചമച്ചതാണെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.