ഗണേഷ് കുമാർ 'അമ്മ' സെക്രട്ടറി ആകാൻ ശ്രമിച്ചിരുന്നു -ടി.പി. മാധവൻ
text_fieldsപത്തനാപുരം: താരസംഘടനയായ ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് പുതുതലമുറ കടന്നുവരണമെന്ന് സ്ഥാപക സെക്രട്ടറിയും മുതിർന്ന അംഗവുമായ ടി.പി. മാധവൻ. വനിതകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിവേണം പുനഃസംഘടന നടത്താൻ. പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായി കഴിയുന്ന ടി.പി. മാധവൻ ‘അമ്മ’യുടെ ഇന്നലെകളെക്കുറിച്ചും പ്രവർത്തനശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വാചാലനായി.
‘വര്ഷങ്ങൾക്ക് മുമ്പ് സംഘടന രൂപംകൊള്ളുേമ്പാൾ ആദ്യം 80പേർ മാത്രമായിരുന്നു അംഗങ്ങൾ. മോഹൻലാലാണ് രൂപവത്കരണത്തിന് ചുക്കാൻപിടിച്ചത്. തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ദുൈബയിലും സ്റ്റേജ് ഷോകൾ നടത്തി സാമ്പത്തികാടിത്തറ ഭദ്രമാക്കി. തുടർന്ന് അംഗങ്ങൾ വർധിച്ചു. നിലവിലെ പ്രശ്നങ്ങളിൽ അമ്മക്ക് ബന്ധമില്ല.പിന്നീടാണ് അമ്മക്കായി ഒരു സിനിമ എന്ന ആശയം ഉയർന്നു വന്നത്. ഇതിെൻറ എല്ലാ മുതൽമുടക്കും ദിലീപ് തന്നെ ഏറ്റെടുത്തു.
ട്വൻറി ട്വൻറി എന്ന സിനിമ അമ്മയെന്ന താരസംഘടനയിൽ ദിലീപിെൻറ സ്ഥാനം ഉറപ്പിച്ചു. ദാമ്പത്യപ്രശ്നങ്ങൾ പോലും ചർച്ചയാക്കാതെ മുന്നോട്ടുപോകാൻ ദിലീപിന് കഴിഞ്ഞു. ലക്ഷ്യത്തിലെത്താൻ എന്തു മാർഗവും സ്വീകരിക്കുന്നയാളാണ് ദീലിപ്. ഗാർഹിക പ്രശ്നങ്ങളാകാം ആക്രമണത്തിന് പിന്നിൽ.ഇങ്ങനെയൊരു മനസ്സ് ദിലീപിന് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ദാമ്പത്യങ്ങൾ നശിപ്പിച്ചതിെൻറ ശിക്ഷയാകാം ഇത്.
ദിലീപ് പിടിയിലായെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. നടിക്ക് മാതൃസംഘടനയുടെ പിന്തുണ കുറഞ്ഞതുകൊണ്ടാണ് വനിത സംഘടന ഉണ്ടായത്. ഇവരുടെ പ്രവർത്തനംകൊണ്ട് ഇനി വനിത പ്രസിഡൻറും ഉണ്ടാകും. ഇതിനിടെ മന്ത്രി പുത്രൻ ആയിരുന്നതിനാൽ ഗണേഷ് കുമാർ സെക്രട്ടറി ആകാൻ ശ്രമിച്ചിരുന്നു. എന്നാൽ, സാധിച്ചില്ല. തിലകൻ വിഷയത്തിൽ ദിലീപ് നിരപരാധിയാണ്. താൻ സെക്രട്ടറി ആയിരുന്നപ്പോഴാണ് തിലകൻ അമ്മക്കെതിരെ സംസാരിച്ചത്. ഇതാണ് തുടർനടപടിക്ക് ഇടയാക്കിയത്- ടി.പി. മാധവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.