നടിയെ ആക്രമിച്ച കേസ്: രമ്യ നമ്പീശനെ വിസ്തരിച്ചു
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടി രമ്യ നമ്പീശനെ സാക്ഷിയായി വിസ്തരിച്ചു. വിചാരണക്കോടതിയായ എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് മുമ്പാകെയാണ് വിസ്തരിച്ചത്.
കോടതി നടപടി തുടങ്ങുന്നതിനുമുമ്പ് രാവിലെ 10.45നുതന്നെ രമ്യ നമ്പീശൻ കോടതിയിൽ എത്തിയിരുന്നു. വിസ്താരം ഒന്നര മണിക്കൂറോളം നീണ്ടു. തുടർന്ന് നടൻ ലാലിെൻറ ഡ്രൈവർ സുജിത്തിനെ വിസ്തരിച്ചു.
ഉച്ചക്കുശേഷം രമ്യ നമ്പീശെൻറ സഹോദരൻ രാഹുലിനെയാണ് വിസ്തരിച്ചത്. ഇവരെ കൂടാതെ പി.ടി. തോമസ് എം.എൽ.എ, നിർമാതാവ് ആേൻറാ ജോസഫ് എന്നിവർക്കും ഹാജരാകാൻ നിർദേശിച്ച് സമൻസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ഈ മാസം 12നാവും തുടർവിസ്താരം.
അതിനിടെ, അപകീർത്തികരമായ ദൃശ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നാഷനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനഫലം വെള്ളിയാഴ്ച നടൻ ദിലീപിെൻറ അഭിഭാഷകന് കൈമാറി. കോടതി ചുമതലപ്പെടുത്തിയ രണ്ട് പൊലീസുകാർ കോടതിയിലെത്തിയാണ് ഫലം കൈമാറിയത്. ഫലം ലഭിച്ചശേഷമേ നടിയെ ക്രോസ് വിസ്താരം നടത്തൂവെന്നാണ് ദിലീപിെൻറ അഭിഭാഷകൻ അറിയിച്ചിരുന്നത്. ഫലം വന്ന പശ്ചാത്തലത്തിൽ അടുത്തയാഴ്ച മുതൽ ക്രോസ് വിസ്താരം നടത്താൻ കോടതി നിർദേശം നൽകി.
LATEST VIDEOS:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.