Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസത്യം തെളിഞ്ഞതില്‍...

സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് നടിയുടെ ബന്ധു

text_fields
bookmark_border
സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് നടിയുടെ ബന്ധു
cancel

കൊച്ചി: ദൈവത്തിന്‍റെ കൈ പതിഞ്ഞ ഈ കേസിൽ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടിയുടെ സഹോദരന്‍ ജയദേവ് ബാലചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ജയദേവിന്‍റെ പ്രതികരണം. നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നതെന്നും ജയദേവന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

ദൈവത്തിൻ്റെ കൈ പതിഞ്ഞ ഈ കേസിൻ്റെ സത്യം തെളിഞ്ഞതിൽ സന്തോഷം . നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് CBI യ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത് . ഈ കേസിൻ്റെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിൽക്കുകയും ഞങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , ലോകം മുഴുവൻ പരന്നു കിടക്കുന്ന എൻ്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack caseactress brotherfacebook commentDileep Case
News Summary - actress brother's comment on Dileep arrest
Next Story